സക്കറിയ പുത്തന്‍കളം
ബ്രാഡ്‌ഫോര്‍ഡ്: ദൈവമഹത്വം ദര്‍ശിച്ച ബ്രാഡ്‌ഫോര്‍ഡ് കണ്‍വെന്‍ഷനില്‍ കുട്ടികളടക്കം നാനൂറിലധികം വിശ്വാസികളുടെ തീഷ്ണമായ പ്രാര്‍ത്ഥനയാല്‍ ദൈവികാനുഭവങ്ങള്‍ ജ്വലിച്ചു. യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫാ.ജോമോന്‍ തൊമ്മാന നയിച്ച രണ്ടാമത് ഏകദിന കണ്‍വെന്‍ഷനില്‍ ബ്രദര്‍ അപ്പച്ചന്‍കുട്ടിയും പ്രഭാഷണം നടത്തി.
രക്ഷയും ശക്തിയും മഹത്വവും നമ്മുടെ ദൈവത്തിന്റെതാണ് എന്നര്‍ത്ഥമുള്ള ഹല്ലേലൂയ എന്ന പദത്താല്‍ ദൈവത്തെ മഹത്വപ്പെടുത്തുന്നതില്‍ ലജ്ജ ആവശ്യമില്ലെന്ന് മുഖ്യ വചന പ്രഘോഷകനായ ഫാ. ജോമോന്‍ തൊമ്മാന പറഞ്ഞു.
ബ്രാഡ്‌ഫോര്‍ഡ് കണ്‍വെന്‍ഷനില്‍ സംബന്ധിച്ചത് വഴി ദൈവശക്തിയുടെ ദൃശ്യമായ അത്ഭുതങ്ങളും അടയാളങ്ങളുടെയും സാക്ഷ്യ ശ്രുശ്രൂഷ, ആത്മീയ സാശോപദേശ പങ്കുവെക്കലിലൂടെ ലഭ്യമായ ദര്‍ശനങ്ങള്‍, ദിവ്യകാരുണ്യ ആരാധനയിലൂടെയും ലഭ്യമായ ആന്തരിക ശാരീരിക സൌഖ്യങ്ങളും ബന്ധനത്തില്‍ നിന്നുള്ള മോചനവും വിശ്വാസികള്‍ക്ക് നവ്യാനുഭവമായി.
കുട്ടികള്‍ക്കായുള്ള പ്രത്യേക ധ്യാനം നടത്തപ്പെട്ടു. മൂന്നാമത് ബ്രാഡ്‌ഫോര്‍ഡ് കണ്‍വെന്‍ഷന്‍ ജൂണ്‍ പതിനേഴിന് ഫാ. ജോമോന്‍ തൊമ്മാന നയിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല