ജൂണ്‍ 17ന് നടക്കുന്ന മൂന്നാമത് ബ്രാഡ്‌ഫോര്‍ഡ് കണ്‍വെന്‍ഷന് മുന്നോടിയായിട്ടുള്ള 51 ദിന ജപമാല ഇന്നാരംഭിക്കും. യു കെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ പ്രശസ്ത വചനപ്രഘോഷകനും വിടുതല്‍ ശുശ്രൂഷകനുമായ ഫാ. ജോമോന്‍ തൊമ്മാനയാണ് ധ്യാനം നയിക്കുന്നത്.
കഴിഞ്ഞ ധ്യാനങ്ങളില്‍ സംബന്ധിച്ചതുവഴി നിരവധിയായ രോഗശാന്തികളും ആന്തരികസൌഖ്യങ്ങളും വിശ്വാസികള്‍ക്ക് ലഭിക്കുകയുണ്ടായി. ഏകദിന ധ്യാനത്തില്‍ ആത്മീയ പങ്കുവെയ്ക്കല്‍, കുമ്പസാരം, കുട്ടികളുടെ ശുശ്രൂഷ എന്നിവയും ഉണ്ടായിരിക്കുന്നതാണ്.
ബ്രാഡ്‌ഫോര്‍ഡ് തിരുഹൃദയ മധ്യസ്ഥപ്രാര്‍ത്ഥന കൂട്ടായ്മയുടെ നേതൃത്വത്തില്‍ മധ്യസ്ഥപ്രാര്‍ത്ഥന നടക്കുന്നതിനോടൊപ്പം കേരള കാത്തലിക് കമ്യൂണിറ്റിയാണ് ആതിഥേയത്വം വഹിക്കുന്നത്.
ജപമാലയില്‍ പങ്കുചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക. ലിജു പാറത്തൊട്ടാല്‍ – 07950453929, ഡോ. മാത്യു ജോമി – 07843626503.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല