ജൂണ്‍ 17ന് നടത്തുന്ന മൂന്നാമത് ബ്രാഡ്‌ഫോര്‍ഡ് കണ്‍വന്‍ഷന് മുന്നോടിയായുള്ള 41 ദിന ഉപവാസ പ്രാര്‍ത്ഥന തിങ്കളാഴ്ച ആരംഭിക്കും.യു കെ സെഹിയോന്‍ മിനിസ്ട്രി നയക്കുന്ന ധ്യാനത്തില്‍ വിടുതല്‍ ശുശ്രൂഷ നയിക്കുന്നത് ഫാ. ജോമോന്‍ തൊമ്മാനയാണ്.
ബ്രാഡ്‌ഫോര്‍ഡ് കേരള കാത്തലിക് കമ്മ്യൂണിറ്റി ആതിഥേയത്വം വഹിക്കുന്ന ധ്യാനത്തിന്റെ വിജയത്തിനായി ബ്രാഡ്‌ഫോര്‍ഡ് തിരുഹൃദയ മധ്യസ്ഥ പ്രാര്‍ത്ഥന കൂട്ടായ്മയുടെ നേതൃത്വത്തില്‍ അഖണ്ഡജപമാല പ്രാര്‍ത്ഥനകള്‍ നടന്നുവരുന്നു. പ്രാര്‍ത്ഥനാസഹായം ആവശ്യമുള്ളവര്‍ തിരുഹൃദയ മധ്യസ്ഥ പ്രാര്‍ത്ഥന ഗ്രൂപ്പിന് ഇമെയില്‍ (shbintercession@gmail.com) അയക്കേണ്ടതാണ്.
41 ദിന ഉപവാസ പ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക:
ലിജു പാറത്തൊട്ടാല്‍ (07950453929)
ഡോ. മാത്യു ജോമി (07843626503)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല