ബ്രാഡ്‌ഫോര്‍ഡ്: ബ്രാഡ്‌ഫോര്‍ഡ് കണ്‍വെന്‍ഷന് മുന്നോടിയായിട്ടുള്ള 31 ദിനരാത്രിയാരാധനയില്‍ മധ്യസ്ഥ പ്രാര്‍ത്ഥന, വചനശുശ്രൂഷ, ജപമാല, കരുണയുടെ ജപമാല, ഗാനശുശ്രൂഷ എന്നിവയോടൊപ്പം നന്ദി സ്തുതിപ്പുകളും അര്‍പ്പിക്കുന്നു. യു.കെ.സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫാ.ജോമോന്‍ തൊമ്മനയാണ് വചനശുശ്രൂഷ നയിക്കുന്നത്. കേരള കാത്തലിക് കമ്മ്യൂണിറ്റി ആതിഥേയത്വം വഹിക്കുന്ന മൂന്നാമത് ബ്രാഡ്‌ഫോര്‍ഡ് കണ്‍വെന്‍ഷന്‍ സെന്റ് കുത്ത്‌ബെര്‍ട്ട് ചര്‍ച്ചില്‍ ജൂലൈ 17 ന് രാവിലെ എട്ടു മുതല്‍ വൈകീട്ട് നാല് വരെയാണ്.ഫാദര്‍ ജോമോന്‍ തോമ്മാനയെ വ്യക്തിപരമായി കാണുവാനുള്ള അവസരം കണ്‍വന്‍ഷന് ശേഷം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്; ലിജു പാറത്തൊട്ടാല്‍ – 07950453929
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല