ബ്രാഡ്‌ഫോര്‍ഡ്: ജൂണ്‍ 17ന് നടക്കുന്ന മൂന്നാമത് ബ്രാഡ്‌ഫോര്‍ഡ് കണ്‍വെന്‍ഷനു മുന്നോടിയായിട്ടുള്ള 31-ദിന കരുണയുടെ ജപമാലയ്ക്കു തുടക്കമായി. ദൈവത്തിന്റെ അത്ഭുതകരമായ അടയാളങ്ങള്‍ക്ക് സാക്ഷ്യമാകുന്ന ബ്രാഡ്‌ഫോര്‍ഡ് കണ്‍വെന്‍ഷന്റെ വിജയത്തിനായി 51 ദിന ജപമാലയും, 41-ദിന ഉപവാസ പ്രാര്‍ഥനയും, 31- ദിന കരുണയുടെ ജപമാലയും, 21- ദിന രാത്രിയാരാധനയും, 11- ദിന വിശ്വാസ പ്രമാണങ്ങളും നടന്നുവരുന്നു.
യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫാ. ജോമോന്‍ തൊമ്മന നയിക്കുന്ന ധ്യാനം നടക്കുന്നത് സെന്റ് കുത്ത്‌ബെര്‍ട്ട് പള്ളിയിലാണ്. രാവിലെ എട്ടിനാരംഭിക്കുന്ന ധ്യാനം വൈകുന്നേരം നാലിനു അവസാനിക്കും. തുടര്‍ന്ന് വ്യക്തിപരമായി ഫാ. ജോമോന്‍ തൊമ്മനയെ കാണുവാനുള്ള അവസരമുണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് – ലിജു പാറത്തൊട്ടാല്‍- 07950453929.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല