1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 28, 2011

സക്കറിയ പുത്തന്‍കളം

ബ്രാഡ്‌ഫോര്‍ഡ്‌: പരിശുദ്ധാത്മാവിന്റെ വരദാനങ്ങളാല്‍ നിറഞ്ഞു, അഭിഷേകാഗ്നിയാല്‍ ജ്വലിച്ച് ബ്രാഡ്‌ഫോര്‍ഡ്‌ കണ്‍വെന്‍ഷന്‍ ആത്മീയാനുഭവമായി. ഫാ: സോജി ഓലിക്കലിന്റെ വിടുതല്‍ ശ്രുശ്രൂഷയോടെ ആരംഭിച്ച പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷനില്‍ യോര്‍ക്ക്‌ഷെയറിലെയും സമീപ പ്രദേശങ്ങളിലെയും കുട്ടികളടക്കം മുന്നൂറിലധികം വിശ്വാസികള്‍ക്ക് ദൈവ വചന ശക്തിയാല്‍ ആത്മീയ സൌഖ്യം സാധ്യമായി.

തിന്മകളുടെ അന്ധകാര ശക്തികള്‍ക്ക് എതിരായി ഒരൊറ്റ സൈന്യമായി ദൈവജനം മുന്നേറണമെന്നും മക്കള്‍ക്ക നല്ല മാതൃകയായി യേശുവിനെ കാണിച്ചു കൊടുക്കുകയും പാപ സാഹചര്യങ്ങളില്‍ അടിമപ്പെടാതെ മക്കളെ ദൈവ പരിപാലനയില്‍ സ്വന്തമാക്കുവാന്‍ ഓരോ മാതാപിതാക്കന്മാര്‍ക്കും സാധിക്കുമെന്ന് ഫാ: സോജി ഓലിക്കല്‍ പറഞ്ഞു.

വിശുദ്ധ സെസ്യസ്ത്യനോസ്, വി.അല്‍ഫോന്‍സ എന്നിവരുടെ തിരു സ്വരൂപങ്ങള്‍ വെച്ചിരുന്നു. ധ്യാനത്തിന് മുന്‍പായി ജപമാല പ്രദക്ഷിണവും ധ്യാന സമയങ്ങളില്‍ സ്പിരിച്വല്‍ ഷെയറിംഗം കുമ്പസാരവും നടന്നു. കുട്ടികള്‍ക്കായുള്ള ധ്യാനം യുക്രെയിന്‍ കാത്തലിക്‌ ചര്‍ച്ചില്‍ നടന്നു. ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെയാണ് ധ്യാനം സമാപിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.