യുകെ സെഹിയോന്‍ മിനിസ്ട്രിയുടെയും കേരള കാത്തലിക് കമ്യൂണിറ്റി ഓഫ് ബ്രാഡ്ഫോര്ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന രണ്ടാമത് ബ്രാഡ്ഫോര്‍ഡ് ബൈബിള്‍ കണ്വെന്ഷന് ഈ മാസം 31 ന് നടക്കും.
രാവിലെ എട്ട് മുതല്‍ സെന്റ് കുത്ത്ബെര്‍ട്ട് ചര്‍ച്ചില്‍ ആരംഭിക്കുന്ന വിടുതല്‍ ശ്രുശ്രൂഷ ധ്യാനം നയിക്കുന്നത് ഫാ.ജോമോന് തൊമ്മാനയും യുകെ സെഹിയോന്‍ ടീമംഗങ്ങളുമാണ്. കുട്ടികളുടെ പ്രത്യേക ധ്യാനം, വിടുതല്‍ ശ്രുശ്രൂഷ, രോഗ സൌഖ്യ ശ്രുശ്രൂഷ, ആത്മീയ സാരോപദേശ പങ്കുവെക്കല്‍, കുമ്പസാരം, ദിവ്യകാരുണ്യരാധന, വി.കുര്‍ബ്ബാന എന്നിവ ധ്യനത്തോടു അനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്.
കണ്വെന്ഷന് മുന്നോടിയായിട്ടുള്ള ഒരുക്ക ശ്രുശ്രൂഷ ധ്യാനം ഈ മാസം പതിനെട്ടിന് ബ്രാഡ്ഫോര്‍ഡില്‍ നടക്കും. ധ്യാനത്തിന്റെ വിജയത്തിനായി രാത്രി ആരാധന 48 ദിനങ്ങള്‍ പിന്നിട്ടു. അമ്പതു ദിവസത്തേക്കുള്ള അഖണ്ഡ ജപമാല 27 ദിനങ്ങളും പിന്നിട്ടു. 31 ന് രാവിലെ എട്ടിന് ആരംഭിക്കുന്ന ധ്യാനം ഉച്ചകഴിഞ്ഞു മൂന്നരയ്ക്ക് സമാപിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
www.keralacatholiccommunitybradford.net
ലിജു പാറത്തോട്ടാല്‍: 07950453929
ഡോ: മാത്യു ജോമി: 07843626503
സുബിന്: 07846308766
ജിമ്മി: 07931199922
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല