1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 25, 2012

സക്കറിയ പുത്തന്‍കളം

ബ്രാഡ്‌ഫോര്‍ഡ്‌: യുകെ സെഹിയോന്‍ മിനിസ്ട്രിയുടെയും കേരള കാത്തലിക്‌ കമ്യൂണിറ്റി ഓഫ് ബ്രാഡ്‌ഫോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന രണ്ടാമത് ബൈബിള്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച്ച നടക്കും.

അത്ഭുതകരമായ വിടുതല്‍ ശ്രുശ്രൂഷയ്ക്ക് യുകെയിലെ പ്രശസ്ത വചന പ്രഘോഷകനായ ഫാ.ജോമോന്‍ തൊമ്മാന നേതൃത്വം നല്‍കുന്ന ധ്യാനം രാവിലെ എട്ട് മണിക്ക് സെന്റ്‌ കുത്ത്ബര്‍ട്ട് പള്ളിയില്‍ ആരംഭിക്കും. വിശുദ്ധ കുര്‍ബ്ബാന, കുട്ടികളുടെ ശ്രുശ്രൂഷ, ആന്തരിക സൌഖ്യ ശ്രുശ്രൂഷ, രോഗശാന്തി ശ്രുശ്രൂഷ, വിടുതല്‍ ശ്രുശ്രൂഷ ദിവ്യകാരുണ്യരാധന എന്നിവയും ധ്യാനത്തോടു അനുബന്ധിച്ച് നടത്തപ്പെടും.

യേശു ലാസറിനെ ഉയര്‍പ്പിച്ചതിന്റെ അനുസ്മരണ ദിനമായ ഓശാന ഞായറിന്റെ തലേദിവസം നടത്തപ്പെടുന്ന ധ്യാനത്തില്‍ പ്രാര്‍ത്ഥനയുടെ ശക്തിയാല്‍ അത്ഭുതകരമായ രോഗശാന്തിയുടെ ദൈവകൃപകളുടെ സാക്ഷ്യങ്ങള്‍ ഉദ്ഘോഷിക്കുന്ന വേദി കൂടിയാകും ബ്രാഡ്‌ഫോര്‍ഡ്‌ കണ്‍വെന്‍ഷന്‍.

കണ്‍വെന്‍ഷന്‍ ദിനത്തില്‍ രാവിലെ ഏഴരയ്ക്ക് മധ്യസ്ഥ പ്രാര്‍ത്ഥന ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ലിജു പാറത്തൊട്ടാല്‍ 07950453929, ഡോ:മാത്യു ജോമി 07843626503, സുബിന്‍ 07846308766, ജിമ്മി 07931199922 എന്നിവരുമായി ബന്ധപ്പെടുക. ധ്യാനവേദിയുടെ വിലാസം: ST. CUTHBERT’S CHRCH, 53 WILMER ROAD, BD94RX

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.