ബ്രാഡ്ഫോര്‍ഡ്: ബ്രാഡ്ഫോര്‍ഡ് മലയാളി അസോസിയേഷന് താഴെപ്പറയുന്ന പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
പ്രസിഡന്റ് : സോജന് ജോസഫ്
വൈസ്പ്രസിഡന്റ് : ആനി ഷാജി
ജെനറല്‍ സെക്രട്ടറി : ബാബു ലൂക്കോസ്
ജോയിന്റ് സെക്രട്ടറി : ബിന്ദു അനീഷ്
ട്രഷറര്‍ : ടോം തോമസ്
എക്സിക്യൂട്ടീവ് മെമ്പര്‍ : ഷൈന്‍
എക്സിക്യൂട്ടീവ് മെമ്പര്‍ : ജിമ്മി ദേവസിക്കുട്ടി
ഈസ്റ്റര്‍ ,വിഷു ആഘോഷം കെങ്കേമമായി
ബ്രാഡ്ഫോര്‍ഡ് മലയാളി അസോസിയേഷന് ഈസ്റ്റര്‍, വിഷു ആഘോഷിച്ചു. ഏപ്രില്‍ 21ന് ബ്രാഡ്ഫോര്‍ഡ് സെന്റ് കൊളംബസ് സ്കൂള്‍ ഹാളില്‍ നടന്ന ആഘോഷം മിസ്റ്റര്‍ & മിസ്സിസ് ജോണ്‍ നിര്‍വ്വഹിച്ചു. തംബോലക്കൂപ്പണിന്റെ വില്പ്പനോല്ഘാടനം ശ്രീലാലിന് നല്‍കികൊണ്ട് ജിമ്മി ദേവസിക്കുട്ടി നിര്‍വഹിച്ചു.
തുടര്‍ന്ന് കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാപരിപാടികള്‍ നടന്നു.അസോസിയേഷന് പ്രസിഡന്റ് സോജന് ജോസഫ് അദ്ധ്യക്ഷനായിരുന്നു. ട്രഷറര്‍ ടോം തോമസ് സ്വാഗതവും ആനിഷാജി നന്ദിയും പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല