1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 4, 2012

ആരോഗ്യപരമായ കാരണങ്ങളാല്‍ ലേബര്‍ പാര്‍ട്ടിയുടെ ഇന്ത്യന്‍ വംശജനായ എംപി മാര്‍ഷ സിംഗ് രാജിവച്ചു. 1997 മുതല്‍ ബ്രാഡ്ഫോര്‍ഡിനെയാണ് അന്‍പത്തിയേഴു കാരനായ ഇദ്ദേഹം പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്നത്. പഞ്ചാബില്‍ ജനിച്ച സിംഗ് പില്‍ക്കാലത്ത് ബ്രിട്ടനിലേക്കു കുടിയേറുകയായിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരത്തെ അതിജീവിച്ചാണ് പഴയതിനെക്കാള്‍ വലിയ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെടുന്നത്. 1997 മുതല്‍ തന്നെ ഹോം അഫയേഴ്സ്, ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് സെലക്റ്റ് കമ്മറ്റികളില്‍ അംഗമാണ് സിംഗ്.

രോഗം പൂര്‍ണമായി ഭേദപ്പെടാന്‍ പ്രതീക്ഷിച്ചതിലേറെ സമയമെടുക്കും എന്നു വ്യക്തമായതോടെയാണ് രാജിക്കു തയാറാകുന്നതെന്ന് അദ്ദേഹം പത്രക്കുറിപ്പില്‍ അറിയിച്ചു. ബ്രാഡ്ഫോര്‍ഡ് വെസ്റിലെ ജനങ്ങള്‍ക്കു വേണ്ടി സിംഗ് നടത്തിയ അക്ഷീണ പരിശ്രമത്തെ ലേബര്‍ പാര്‍ട്ടി നേതാവ് എഡ് മിലിബാന്‍ഡ് പ്രകീര്‍ത്തിച്ചു. രാജിയെത്തുടര്‍ന്ന് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.