ബ്രാഡ്‌ഫോര്‍ഡില്‍ 72 ദിവസത്തെ രാത്രിയാരാധന വെള്ളിയാഴ്ച സമാപിക്കും. യേശു സുവിശേഷ വേലയ്ക്കായി 72 ശിഷ്യന്മാരെ തെരഞ്ഞെടുത്ത് അയച്ചതിന്റെ അനുസ്മരണമായും ശനിയാഴ്ച നടക്കുവാന്‍ പോകുന്ന ബൈബിള്‍ കണ്‍വെന്‍ഷന്റെ വിജയത്തിനായും നടക്കുന്ന രാത്രിയാരാധനയില്‍ ജപമാല, കരുണയുടെ ജപമാല, കുരിശിന്റെ വഴി, വേദപുസ്തക പാരായണം, സ്തുതിപ്പുകള്‍ , വ്യക്തിപരമായ പ്രാര്‍ഥനകള്‍ എന്നിവയ്ക്കൊപ്പം മധ്യസ്ഥ പ്രാര്‍ഥനയും നടക്കുന്നു.
ശനിയാഴ്ച നടക്കുന്ന ധ്യാനത്തിനായി 50 ദിവസത്തെ ജപമാലയും മുപ്പത് ദിവസത്തെ ഉപവാസ പ്രാര്‍ഥനയും നടക്കുന്നതിനോപ്പം ഇന്നലെ പതിനാറു മണിക്കൂര്‍ അഖണ്ഡ ജപമാലയും അര്‍പ്പിച്ചു. വെള്ളിയാഴ്ച രാവിലെ മുതല്‍ അഖണ്ഡ ജപമാലയും ആരംഭിക്കും. യുകെയുടെ വിവിധ സ്ഥലങ്ങളില്‍ ബ്രാഡ്‌ഫോര്‍ഡ് കണ്‍വെന്‍ഷനായി പ്രാര്‍ഥനകള്‍ നടന്നുവരുന്നു. ശനിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കുന്ന ധ്യാനം നയിക്കുന്നത് ഫാ. ജോമോന്‍ തൊമ്മാനയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല