സ്വന്തം ലേഖകന്‍: ആഞ്ചലീന ജോളിയുമായുള്ള വിവാഹ മോചന വാര്‍ത്തക്കു പിന്നാലെ ഹോളിവുഡ് നടന്‍ ബ്രാഡ് പിറ്റിനെതിരേ അന്വേഷണം. പിറ്റ് വിമാന യാത്രക്കിടെ മക്കളെ ചീത്ത പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്‌തെന്നാണു പരാതി. ബ്രാഡ്പിറ്റിനെതിരേ വിവാഹമോചനത്തിന് ഭാര്യയും ഹോളിവുഡ് നടിയുമായ ആന്‍ജലീന ജോളി കഴിഞ്ഞ ദിവസം ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.
വിവാഹ മോചനത്തിനുള്ള നിയമനടിപടികളുമായി ആഞ്ചലീന മുന്നിട്ടിറങ്ങിയതായി അവരുടെ അഭിഭാഷകനാന് വെളിപ്പെടുത്തിയത്. ഹര്‍ജിയില്‍ ആറു മക്കളെയും തനിക്ക് വിട്ട് നല്‍കണമെന്ന് ആഞ്ചലീന ആവശ്യപ്പെട്ടതായും അഭിഭാഷകന്‍ സൂചന നല്‍കി.
കുടുംബ ജീവിതത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഇരുവരും പിരിയാന്‍ തീരുമാനിക്കാന്‍ കാരണമെന്നാണ് സൂചന. വിവാഹ മോചനത്തിനായി ആഞ്ചലീന മുന്‍കയ്യെടുത്ത് ഹര്‍ജി കോടതിയില്‍ സമര്‍പ്പിക്കുമ്പോള്‍ ദത്തെടുത്ത കുട്ടികളെ തനിക്ക് നഷ്ടപ്പെടുമോ എന്നുള്ള ആശങ്ക ബ്രാഡ് പിറ്റ് പങ്കുവക്കുകയും ചെയ്തു.
അതേസമയം കുടുംബത്തിന്റെ ആരോഗ്യകരമായ ജീവിതത്തിന് വേണ്ടിയാണ് വിവാഹ മോചനമെന്നാണ് ആഞ്ചലീനയുടെ വാദം. ഭര്‍ത്താവ് കുട്ടികളെ പരിപാലിക്കുന്ന രീതിയില്‍ താന്‍ സംതൃപ്തയല്ലെന്നും ആഞ്ചലീന പറഞ്ഞു. ലഹരികള്‍ ഉപയോഗിക്കുന്ന ബ്രാഡ് പിറ്റിന് ഇക്കാര്യത്തില്‍ മാറ്റം വരുത്താനാകില്ലെന്നാണ് ആഞ്ചലീന തുറന്നു പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല