ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ വാഗ്ദാനം ചെയ്ത സ്പീഡിനേക്കാള്‍ കുറഞ്ഞ സ്പീഡിലാണ് ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് ലഭിക്കുന്നതെന്ന് ന്യൂസ് സര്‍വ്വേ. ഒരു സെക്കന്‍ഡില്‍ ഏകദേശം 5 മെഗാബെറ്റ്‌സ്് മാത്രമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ശരാശരി വേഗത. 3000 പേരുടെ ഇന്റര്‍നെറ്റിന്റെ വേഗത മൂന്ന് ദിവസം പരിശോധിച്ചശേഷം നടത്തിയ സര്‍വ്വേയിലാണ് ഈ വിവരങ്ങള്‍ ലഭ്യമായത്.
ടോക് ടോക് ,സ്‌കൈ സബ്‌സ്‌ക്രൈബേഴ്‌സ് എന്നീ ബ്രോഡ്ബാന്‍ഡ് സേവനദാതാക്കളുടെ സേവനത്തില്‍ വാഗ്ദാനം ചെയ്തതിനേക്കാള്‍ 60% വ്യത്യാസമാണ് കണ്ടെത്തിയിരിക്കുന്നത്. സെക്കന്‍ഡില്‍ 30 മെഗാബൈറ്റ്‌സാണ് ടാക് ടാക് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ലഭിക്കുന്നത് വെറും 5 മെഗാബൈറ്റ്‌സ് മാത്രം. സ്‌കൈയുടെ വരിക്കാര്‍ 12 മെഗാബൈറ്റ്‌സ് പെര്‍ സെക്കന്‍ഡിന് പണം നല്‍കുമ്പോള്‍ ലഭിക്കുന്നതാകട്ടെ 4.8 മെഗാബൈറ്റ്‌സ് പെര്‍ സെക്കന്‍ഡ് മാത്രം.
ബിടിയുടെ വരിക്കാര്‍ക്ക് സെക്കന്‍ഡില്‍ എട്ട് മെഗാബൈറ്റസ് ലഭിക്കുമെന്ന് പരസ്യം നല്‍കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് സെക്കന്‍ഡില്‍ രണ്ട് എംബി മാത്രമാണ്. ഗവണ്‍മെന്റ് ഇന്റര്‍നെറ്റ് താരിഫ് പ്ലാനുകള്‍ പരിഷ്‌കരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. 2015ഓടെ യൂറോപ്പിലെ തന്നെ മികച്ച ബ്രോഡ്ബാന്‍ഡ് നെറ്റ്‌വര്‍ക്ക് ലഭിക്കുന്ന രാജ്യമായി യുകെയെ മാറ്റുമെന്ന് കമ്മ്യൂണിക്കേഷന്‍ വകുപ്പ് മന്ത്രി എഡ് വാസി അറിയിച്ചു. ഗാര്‍ഡിയന്‍ പത്രമാണ് സര്‍വ്വേ നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല