![](http://www.nrimalayalee.com/wp-content/uploads/2025/02/Screenshot-2025-02-09-170210-640x395.png)
സ്വന്തം ലേഖകൻ: യു.എസിൽനിന്ന് അനധികൃത കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെ വിമാനം ബ്രസീലിലെത്തി. 111 പേരാണ് ലൂയിസിയാനയിൽനിന്ന് യാത്രാവിമാനത്തിൽ വെള്ളിയാഴ്ച ബ്രസീലിലെ ഫോർട്ടലെസയിൽ എത്തിയത്.
ഡൊണാൾഡ് ട്രംപ് യു.എസ്. പ്രസിഡന്റായതിനുശേഷം അനധികൃത കുടിയേറ്റക്കാരുടെ ആദ്യസംഘത്തെ വിലങ്ങണിയിച്ചായിരുന്നു ബ്രസീലിലെത്തിച്ചത്. 88 പേരെയാണ് വെള്ളവും ശൗചാലയസൗകര്യങ്ങളും നൽകാതെ യു.എസ്. ഇപ്രകാരം നാടുകടത്തിയത്.
ഇതേത്തുടർന്ന് ഉന്നത യു.എസ്. നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ബ്രസീൽ വിശദീകരണം തേടുകയും പ്രതിഷേധമറിയിക്കുകയും ചെയ്തു. യു.എസിൽനിന്ന് നാടുകടത്തുന്ന കുടിയേറ്റക്കാർക്ക് മാനുഷികപരിഗണന ഉറപ്പാക്കാൻ പ്രത്യേകസംഘത്തെയും ബ്രസീൽ നിയോഗിച്ചിരുന്നു.
2017-ൽ യു.എസുമായുണ്ടാക്കിയ കരാറിനെത്തുടർന്ന് ഒട്ടേറെത്തവണ അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് തിരിച്ചെത്തിച്ചിട്ടുണ്ടെന്ന് ബ്രസീൽ സർക്കാർ അറിയിച്ചു. 2020 മുതൽ 2024 വരെ 94 വിമാനങ്ങളിലായി 7500-ഓളം കുടിയേറ്റക്കാർ ബ്രസീലിൽ തിരിച്ചെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല