സ്വന്തം ലേഖകന്‍: ബ്രസീലില്‍ പ്രസിഡന്റ് ദില്‍മ റൂസ്സെഫിന്റെ കസേരയിളക്കി പതിനായിരങ്ങലുടെ പ്രതിഷേധ റാലി. പ്രസിഡന്റിനെ ഇംപീച്ച് ചെയ്യമെന്ന് ആവശ്യപ്പെട്ടായിരിന്നു പ്രക്ഷോഭകരുടെ വന്‍ പ്രകടനം. ഭരണത്തിലെ അഴിമതിയ്ക്കും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ കാല്‍നൂറ്റാണ്ടിലെ ഏറ്റവും മോശം സ്ഥിതിയിലായതിനും പിന്നില്‍ ദില്‍മയുടെ കെടുകാര്യസ്ഥതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റിന്റെ ഇംപീച്ച്‌മെന്റ് ആവശ്യപ്പെടുന്നത്.
റിയോവിലെ കോപകബാന ബിച്ചില്‍ നടന്ന റാലിയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. ബ്രസീലിയന്‍ ഫുട്‌ബോള്‍ ടീമിന്റെ ജഴ്‌സിയണിഞ്ഞാണ് പ്രക്ഷോഭകരില്‍ അധികവും എത്തിയത്. ദേശീയഗാനം ആലപിച്ചും ‘ദില്‍മ പുറത്തുപോകുക’ എന്ന ബാനറുകളും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. തലസ്ഥാന നഗരമായ ബ്രസീലിയയില്‍ കോണ്‍ഗ്രസിനു മുന്നിലും പ്രകടനം നടന്നു. സാവോ പോളോയിലും പ്രകടനം നടന്നു.
ദില്‍മയ്ക്കും അവര്‍ നയിക്കുന്ന ഇടത് വര്‍ക്കേഴ്‌സ് പാര്‍ട്ടിക്കുമെതിരെ ഈ വര്‍ഷം മൂന്നാം തവണയാണ് പ്രതിഷേധം നടക്കുന്നത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ദില്‍മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതിനുള്ളിലാണ് വന്‍ ജനരോഷം നേരിടുന്നത്. ദില്‍മയുടെ ജനപിന്തുണ കുത്തനെ ഇടിഞ്ഞുവെന്നാണ് പ്രതിഷേധം വ്യക്തമാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല