1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 27, 2017

സ്വന്തം ലേഖകന്‍: ബ്രസീലിലെ ജയിലില്‍ തടവുകാര്‍ 26 സഹതടവുകാരെ കൊന്ന് ചുട്ടുതിന്നു. ബ്രസീലിലെ നതാല്‍ എന്ന പട്ടണത്തിലെ അല്‍ക്കാക്കസ് ജയിലിലാണ് സംഭവം. നരഭോജികളായ തടവുകാര്‍ 26 സഹതടവുകാരെ കൊന്ന ശേഷം മൃതദേഹങ്ങള്‍ തീ കൂട്ടി ചുട്ടുതിന്നുകയായിരുന്നു. റിയോ ഡീ ജനീറോ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിയതിന് പിടിയിലായ സംഘമാണ് സഹതടവുകാരെ കൊന്നുതിന്നത്.

ജയിലിലാകെ തലകളും ശരീരഭാഗങ്ങളും ചിതറി കിടക്കുകയാണെന്ന് ബ്രസീലില്‍ നിന്നുള്ള പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. കൊല്ലപ്പെട്ടവരുടെ മൃതശരീരം ഏറ്റുവാങ്ങാന്‍ വന്ന ബന്ധുക്കള്‍ക്ക് പോലും അംഗഭംഗം സംഭവിച്ച മൃതദേഹങ്ങളാണ് ലഭിച്ചത്. ഉടലും തലയും ചേര്‍ത്ത് കൊല്ലപ്പെട്ടവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

തടവുകാര്‍ മനുഷ്യ മാംസം തിന്നുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ലാറ്റിനമേരിക്കന്‍ മേഖലയിലെ ഏറ്റവും കുപ്രസിദ്ധമായ ജയിലുകള്‍ ഉള്ള രാജ്യമാണ് ബ്രസീല്‍. തടവുകാരെ കുത്തിനിറച്ചിരിക്കുന്ന ഈ ജയിലുകളില്‍ സംഘര്‍ഷം പതിവാണ്. ഇതിന്റെ തുടര്‍ച്ചായിരുന്നു ഈ സംഭവവും.

അതിനിടെ ബ്രസീലിലെ സംപൗളോയിലെ ബൗറു ജയിലില്‍ നിന്ന് നൂറ്റമ്പതോളം തടവുപുള്ളികള്‍ ജയില്‍ ചാടി. ജയിലില്‍ തീയിടുകയും കലാപമുണ്ടാക്കുകയും ചെയ്ത ശേഷമാണ് സുരക്ഷ വേലി തകര്‍ത്താണ് ഇവര്‍ രക്ഷപ്പെട്ടത്. ഇവരില്‍ നൂറോളം പേരെ പിടികൂടിയതായി പോലീസ് അറിയിച്ചു.

ജയിലിലെ കര്‍ശന അച്ചടക്ക നടപടികളെ എതിര്‍ത്തവരാണ് ജയില്‍ ചാടിയ തടവുകാരെന്ന് അധികൃതര്‍ പറഞ്ഞു. ബ്രസീലിലെ ജയിലുകളില്‍ നടന്ന കലാപങ്ങളില്‍ ഈ വര്‍ഷം ഇതുവരെ 130 തടവുകാരാണ് കൊല്ലപ്പെട്ടത്. മയക്കുമരുന്ന് മാഫിയകളില്‍ തമ്മിലുള്ള മത്സരമാണ് പലയിടത്തും കലാപത്തിനും കാരണമാകുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ തടവുകാരുള്ള നാലാമത്തെ രാജ്യമാണ് ബ്രസീല്‍.

അതേസമയം രാജ്യത്തിന്റെ മറ്റിടങ്ങളിലുള്ള ജയിലുകളില്‍ നടക്കുന്ന അക്രമ സംഭവങ്ങളുമായി ഇതിന് ബന്ധമില്ലെന്ന് സൈനിക പോലീസ് കേണല്‍ ഫ്‌ലാവിയോ കിതാസുമെ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.