സ്വന്തം ലേഖകന്‍: ബ്രസീലിലെ നാഷനല്‍ മ്യൂസിയത്തിലുണ്ടായ തീപിടിത്തത്തില്‍ ചാരമായത് 200 വര്‍ഷത്തെ അധ്വാനവും അറിവിന്റെ അമൂല്യ ശേഖരവും. ഇരുനൂറു കൊല്ലംകൊണ്ടു സമാഹരിച്ച വിജ്ഞാനശേഖരം മറകാന ഫുട്‌ബോള്‍ സ്റ്റേഡിയത്തിനു സമീപത്തു സ്ഥിതി ചെയ്യുന്ന മ്യൂസിയത്തിനുള്ളി!ല്‍ ഞായറാഴ്ച രാത്രിയാണു അഗ്‌നിക്കിരയായത്.
ഗ്രീക്ക്–റോമന്‍ കാലഘട്ടത്തിലെയും പുരാതന ഈജിപ്തിലെയും കൗതുകവസ്തുക്കള്‍ മുതല്‍ ബ്രസീലില്‍നിന്നു കണ്ടെടുത്ത ഏറ്റവും പഴക്കമേറിയ മനുഷ്യഫോസിലും ദിനോസറിന്റെ ഫോസിലും ഉല്‍ക്കാശിലയുമുള്‍പ്പെടെ കത്തിനശിച്ചവയിലുണ്ട്.
ചരിത്രം, നരവംശശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട അപൂര്‍വവസ്തുക്കളുടെ വന്‍ശേഖരമാണ് 1818ല്‍ സ്ഥാപിച്ച മ്യൂസിയത്തിലുണ്ടായിരുന്നത്. പോര്‍ച്ചുഗീസ് രാജകുടുംബത്തിന്റെ പഴയ കൊട്ടാരമാണു മ്യൂസിയമാക്കി മാറ്റിയെടുത്തത്. നികത്താനാകാത്ത നഷ്ടമാണ് തീപിടുത്തം ഉണ്ടാക്കിയതെന്ന് ബ്രസീല്‍ പ്രസിഡന്റ് മൈക്കല്‍ ടെമര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല