സ്വന്തം ലേഖകന്‍: ബ്രസീലില്‍ വാടകകക്കെടുത്ത ഹെലികോപ്ടറുമായി മുങ്ങിയ ക്രിസ്മസ് അപ്പൂപ്പനെ കണ്ടവരുണ്ടോ? പോലീസ് നെട്ടോട്ടത്തില്‍.
വെള്ളിയാഴ്ച സാവോ പോളോ നഗരത്തെ ഞെട്ടിക്കാന്‍ ഹെലികോപ്റ്ററുമായി ഇറങ്ങിയ സാന്റയാണ് മുങ്ങിയത്. ക്രിസ്മസ് അപ്പൂപ്പനേയും ഹെലികോപ്ടറിനേയും ഇതുവരേയും കണ്ടെത്താനായിട്ടില്ല.
കാംപോ മാര്‍ട്ടേ എയര്‍പോര്‍ട്ടിന് സമീപമുള്ള ഒരു എയര്‍ ടാക്‌സി ഓഫീസില്‍ നിന്നും വെള്ളിയാഴ്ച രാത്രിയോടെയാണ് ഹെലികോപ്ടര്‍ വാടകയ്ക്ക് എടുത്തത്. ഹെലികോപ്ടറില്‍ യാത്ര ചെയ്യവേഒരു ചെറിയ ഫാം ഹൗസിന് പുറത്ത് ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യിക്കാന്‍ സാന്താ ക്‌ളോസ് പൈലറ്റിനെ നിര്‍ബന്ധിച്ചു.
ഫാം ഹൗസില്‍ നിന്നും മറ്റൊരാള്‍ കൂടി സാന്തായ്‌ക്കൊപ്പം ചേര്‍ന്നു. തുടര്‍ന്ന് പൈലറ്റിനെ കെട്ടിയിട്ട ശേഷം ഹെലികോപ്ടറുമായി സാന്തായും അഞ്ജാതനും പോവുകയായിരുന്നു. മണിയ്ക്കൂറുകള്‍ക്ക് ശേഷമാണ് ഫാം ഹൗസില്‍ നിന്നും പൈലറ്റിന് രക്ഷപ്പെടാനായത്. രക്ഷപ്പെട്ട പൈലറ്റ് വിവരങ്ങള്‍ പൊലീസിനെ അറിയിച്ചു. ഹെലികോപ്ടര്‍ ഇതുവരേയും കണ്ടെത്താനായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല