സ്വന്തം ലേഖകന്‍: ബ്രസീലിലെ സാവോ പോളോയില്‍ കൂട്ട ജയില്‍ചാട്ടം, രക്ഷപ്പെട്ടത് ഇരുനൂറിലധികം കൊടുംകുറ്റവാളികള്‍. ജര്‍ദിനോ പോളിസ് ജയിലിന്റെ ഒരു ഭാഗത്ത് തീയിട്ടതിനു ശേഷമാണ് തടവുകാര്‍ കൂട്ട ജയില്‍ ചാട്ടം നടത്തിയത്. ജയിലിന്റെ ഒരു ഭാഗത്ത് പുക ഉയരുന്നത് കണ്ട് പോലീസ് എത്തുന്നതിന് ഇടയിലായിരുന്നു രക്ഷപെടല്‍.
വേലിക്കെട്ടുകള്‍ തകര്‍ത്ത തടവുകാര്‍ സമീപത്തുള്ള പുഴ നീന്തിക്കടന്നാണ് രക്ഷപെട്ടത്. പകുതിയിലേറെ തടവുകാരെയും പിടികൂടിയതായി പോലീസ് അറിയിച്ചു. ഇവരെ റിബീറ പ്രെറ്റോ നഗരത്തിന് സമീപത്തുള്ള വിവിധ ജയിലുകളിലേക്ക് മാറ്റി.
1,000 തടവുകാരെ മാത്രം പാര്‍പ്പിക്കാന്‍ കഴിയുന്ന ജര്‍ദിനോപോളിസ് ജയിലില്‍ ഇപ്പോള്‍ 1,864 തടവുകാരാണ് ഉള്ളത്. കുറ്റവാളികളെ കുത്തിനിറച്ച ബ്രസീല്‍ ജയിലുകളില്‍ ഇത്തരം കൂട്ട ജയില്‍ ചാട്ടങ്ങള്‍ പതിവാണ്. ജയിലിലെ സൗകര്യങ്ങള്‍ പരിഷ്?കരിക്കണമെന്നാവശ്യപ്പെട്ട് ബ്രസീലിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്?.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല