സ്വന്തം ലേഖകന്‍: ബ്രസീലിലെ കുട്ടിക്കള്ളമാരുടെ സംഘം പട്ടാപ്പകല്‍ നടുറോഡില്‍ യുവതിയെ കൊള്ളയടിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. 17 വയസില്‍ താഴെ പ്രായമുള്ള ഒരു സംഘം കുട്ടികളാണ് ബ്രസീലിയന്‍ യൂണിവേഴ്‌സിറ്റി ജീവനക്കാരിയായ തായിസ് ഡേ റിയോയെ ആക്രമിച്ച് കൊള്ളയടിക്കാന്‍ ശ്രമിക്കുന്നത്. അപ്രതീക്ഷിതമായ ആക്രമണത്തെ ചെറുക്കാന്‍ തായിസ് ശ്രമിക്കുന്നതും വീഡിയോയിയില്‍ കാണാം. വീഡിയോ യൂട്യൂബില്‍ പ്രചരിയ്ക്കുകയാണ് . നടപ്പാതയിലൂടെ പോവുകയായിരുന്ന സ്ത്രീയെ ആദ്യം രണ്ട് കുട്ടിക്കള്ളന്‍മാര്‍ ചേര്‍ന്ന് തടയുന്നു. പിന്നീട് സംഘത്തിലെ കുട്ടികളുടെ എണ്ണം കൂടുന്നു. സ്ത്രീയുടെ കൈയ്യിലെ ബാഗ് തട്ടിയെടുക്കുകയാണ് ലക്ഷ്യം. എല്ലാവരും ചേര്‍ന്ന് സ്ത്രീയെ തല്ലി ചതയ്ക്കുകയും ഫുട്പാത്തിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്യുന്നു . സ്ത്രീ ആക്രമിയ്ക്കപ്പെടുമ്പോള്‍ അതുവഴി മൂന്നോളം വഴിയാത്രക്കാര്‍ പോകുന്നുണ്ട്. പക്ഷേ ആരും സ്ത്രീയെ രക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുന്നില്ല. റോഡിന്റെ മറുവശത്ത് നിന്നും രണ്ട് യുവാക്കള്‍ സംഭവ സ്ഥലത്തേയ്ക്ക് എത്തിയപ്പോഴാണ് അക്രമികളായ കുട്ടികള്‍ ഓടി രക്ഷപ്പെടുന്നത്. ബ്രസീലിലെ തകര്‍ന്നു കൊണ്ടിരിക്കുന്ന ക്രമസമാധാന നിലയെപ്പറ്റിയും വളര്‍ന്നു വരുന്ന കൗമാരക്കാരായ കുറ്റവാളി സംഘങ്ങളെക്കുറിച്ചും വീഡിയോ മുന്നറിയിപ്പ് നല്‍ക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല