ഈ വര്ഷം ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ബ്രസീലില്‍ രണ്ടുതലയുള്ള കുട്ടിയെ പ്രസവിക്കുന്നത്. അവസാന നിമിഷം വരെ ഇരട്ടകുട്ടികളെ പ്രതീക്ഷിച്ചിരുന്ന അമ്മ പ്രസവത്തിനു തൊട്ടു മുന്‍പാണ് കുഞ്ഞിന്റെ വിചിത്രത തിരിച്ചറിഞ്ഞത്. ബ്രസീലിലെ വടക്കന്‍ സംസ്ഥാനമായ അനജസിലെ ഒരു ആശുപത്രിയിലാണ് മരിയ ഡി നസരെ എന്ന സ്ത്രീ അവരുടെ 9.9lbs ഭാരമുള്ള കുഞ്ഞിനു സിസേറിയനിലൂടെ ജന്മം നല്‍കിയത്. ക്രിസ്തുമസ് ആഘോഷത്തിനോടുള്ള ശ്രദ്ധാഞ്ജലിയായി ഇവരെ ഇമാനുവല്‍ എന്നും ജീസസ് എന്നും വിളിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്.മരിയ (25) പറയുന്നത് എല്ലാവരും പ്രതീക്ഷിച്ചത് ഇരട്ടകുട്ടികളെ ആയിരുന്നു എന്നാണു.
വിശദമായ പരിശോധനയില്‍ കുട്ടിക്ക് തലച്ചോര്‍,നട്ടെല്ല് ഇവ രണ്ടെണ്ണം വച്ചും,ഹൃദയം,ശ്വാസകോശം,കരള്‍,ഇടുപ്പ് എന്നിവ ഓരോന്നും ഉണ്ട്.ആശുപത്രി മേലാധികാരി ക്ലോദിനോര്‍ വാസ്കൊന്സേലോസ് പറഞ്ഞത് മരിയക്ക് വയറിലെ അസ്വസ്ഥതയും വേദനയും കൂടിയതിനാലാണ് മുന്‍പേ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായി വന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിക്കാണ് കുട്ടിയുടെ ജനനം.അതിനു തൊട്ടു മുന്‍പ് വരെ അള്‍ട്രാ സ്കാന്‍ നടത്തുകയോ മറ്റും ചെയ്യാത്തിരുന്നതിനാല്‍ കുട്ടിയുടെ സ്ഥിതിയെ പറ്റി അജ്ഞാതമായിരുന്നു. മരിയയുടെ അസ്വസ്ഥതയില്‍ സംശയം തോന്നി നടത്തിയ സ്കാനില്‍ കുട്ടിക്ക് രണ്ടു ശിരസ്സുകള്‍ ഉണ്ട് എന്ന് മനസിലാകുകയായിരുന്നു. സാധാരണ പ്രസവം ഒരു പക്ഷെ കുട്ടിയെ അപകടത്തില്‍ ആക്കിയേക്കും എന്നതിനാല്‍ ആയിരുന്നു സിസേറിയന്‍ നടത്തിയത്.
കുറഞ്ഞ ആശുപത്രി സൗകര്യങ്ങള്‍ ഉണ്ടായിട്ടും കുട്ടിക്കും അമ്മയ്ക്കും യാതൊരു ആരോഗ്യപ്രശ്നങ്ങളും കൂടാതെ പ്രസവം നടത്തിയതില്‍ അധികൃതര്‍ സംതൃപ്തി പ്രകടിപ്പിച്ചു. കുട്ടിയുടെ ആരോഗ്യത്തെ പറ്റി മാത്രമാണ് ഇപ്പോള്‍ ചിന്തിക്കുന്നത് എന്നും ബാക്കി ഭാഗങ്ങള്‍ എങ്ങിനെ വളരുന്നു എന്നത് പഠിച്ചു കൊണ്ടിരിക്കയാണെന്നും ആശുപത്രി ഡയരക്ട്ടര്‍ നൈല ടഹാസ് വിവരിച്ചു. കുട്ടിയെ കണ്ടു മറ്റുള്ളവര്‍ ആദ്യം ഒന്നമ്പരന്നു എങ്കിലും അവനെ എല്ലാവരും വീട്ടിലേക്ക് കൊണ്ട് പോകുവാന്‍ പോകുകയാണ്. രണ്ടു തലയിലൂടെയും കുട്ടി മുലപ്പാല്‍ കുടിക്കുന്നുണ്ട്.
കുട്ടിയേയും അമ്മയെയും പിന്നീട് വിശദമായ പരിശോധനക്കായി സ്റ്റേറ്റ് കാപിറ്റലിലെ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലേക്ക് പ്രത്യേക ആമ്പുലന്സില്‍ മാറ്റി.ഈ ആഴ്ചയില്‍ തന്നെ അവരെ വീടിലേക്ക് മാറ്റും എന്ന് കരുതുന്നു. ഈ വര്‍ഷത്തില്‍ ഇത് രണ്ടാമത്തെ തവണയാണ് ഈ സംഭവം.മുന്‍പ് സുവേലി ഫെരെരിയ എന്ന ഇരുപത്തിയേഴ് വയസ്സുകാരി രണ്ടു തലയുള്ള കുട്ടിക്ക് ജന്മം നല്‍കി എങ്കിലും ഒരു ശിരസ്സിലെ ശ്വസനഅപാകതമൂലം മണിക്കൂറുകള്‍ക്കകം ജീവന്‍ വെടിയുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല