1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2015

സ്വന്തം ലേഖകന്‍: ഈസ്റ്റര്‍ ദിനത്തില്‍ പ്രാര്‍ത്ഥനക്ക് ഒരല്പം വ്യത്യസ്ത ആയിക്കോട്ടെ എന്നേ പ്രശസ്ത ബ്രസീലിയന്‍ മോഡല്‍ ഇന്ത്യാനാര കാരവല്ലോ കരുതിയത്. എന്നാല്‍ വ്യത്യസ്തക്കായി ഇന്ത്യനാര ഇതു ചെയ്തു കളയും എന്ന് ആരാധകര്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല.

വിശുദ്ധ കന്യാമറിയത്തിന്റെ രൂപം സ്വന്തം പൂര്‍ണ നഗ്‌ന ശരീരത്തില്‍ വരച്ചാണ് ഇന്ത്യാനാര ഈസ്റ്റര്‍ ആഘോഷിച്ചത്. അതും പോരാഞ്ഞ് ചിത്രം സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കായി പോസ്റ്റ് ചെയ്യുകയും ചെയ്തു ഇന്ത്യനാര.

ഈസ്റ്റര്‍ ദിനത്തില്‍ ആരാധകര്‍ക്കുള്ള സമ്മാനമെന്ന് മട്ടില്‍ തന്റെ വിവിധ തരത്തിലുള്ള പ്രാര്‍ത്ഥനയുടെ പോസുകള്‍ ഇന്ത്യാനാര ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. കയ്യില്‍ ഒരു കൊന്തയുമായാണ് ഇന്ത്യാനാര ഫോട്ടോകള്‍ക്ക് പോസ് ചെയ്തിരിക്കുന്നത്.

ആരാധകര്‍ ആദ്യം കരുതിയത് ഇന്ത്യാനാരക്ക് വിശ്വാസം തലക്കു പിടിച്ചുവെന്നാണ്. എന്നാല്‍ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെ കാര്യങ്ങള്‍ കുഴപ്പത്തിലായി. സൂപ്പര്‍ മോഡലിന്റെ ഭക്തി അല്പം അതിരു കടന്നു പോയി എന്നായി ആരാധകരുടെ അഭിപ്രായം.

ഇന്ത്യാനാരക്ക് ഈശ്വര വിശ്വാസം ഇല്ലെന്നും മറ്റെന്തോ ഉദ്ദേശത്തോടെയാണ് മോഡല്‍ ഇത്തരം ഒരു ഫോട്ടോ പോസ്റ്റ് ചെയ്യെതെന്നും ആരോപണമുയര്‍ന്നു. അല്ലെങ്കില്‍ പിന്നെ എന്തിനാണ് കന്യാമറിയത്തിന്റെ ചിത്രം പൂര്‍ണ നഗ്‌നമായ ശരീരത്തില്‍ വരക്കുന്നത് എന്നാണ് വിമര്‍ശകരുടെ ചോദ്യം.

പ്രശസ്ത ബ്രസീലിയന്‍ ചിത്രകാരന്‍ ബിഞ്ഞോയാണ് ഇന്ത്യാനാരയുടെ ശരീരത്തില്‍ കന്യാമറിയത്തെ വരച്ചു ചേര്‍ത്തത്. ഏകദേശം 10 മണിക്കൂറെടുത്തു ചിത്രം പൂര്‍ത്തിയാക്കാന്‍. എന്തായാലും പ്രതിഷേധം ശക്തമായതോടെ ചിത്രം പിന്‍വലിച്ച് ഇന്ത്യാനാര മാപ്പു പറയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.