സ്വന്തം ലേഖകന്‍: സ്വകാര്യതാ മാനദണ്ഡങ്ങള്‍ ലംഘിച്ചു, ഫേസ്ബുക്കിന് യൂറോപ്യന്‍ യൂണിയന്‍ വക 800 കോടി രൂപ പിഴ. ഉപഭോക്താക്കളുടെ വിവരങ്ങള്‍ വാട്‌സ്ആപ്പുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ചതിനാണ് ഫേസ്ബുക്കിന് 800 കോടിയുടെ പിഴയിട്ടത്. 2016ല്‍ വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ ഫേസ്ബുക്കുമായി ബന്ധിപ്പിക്കുന്ന അപ്‌ഡേഷന്‍ കൊണ്ടുവന്നതിനാണ് നടപടി സ്വീകരിച്ചത്.
2014 ലാണ് വാട്‌സ്ആപ്പ് ഏറ്റെടുത്ത ഫേസ്ബുക്കിന്റെ നടപടിക്ക് യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്‍കിയത്. 1900 കോടി ഡോളറിനാണ് ഫേസ്ബുക്ക് വാട്‌സ്ആപ്പ് ഏറ്റെടുത്തത്. ഏറ്റെടുക്കുന്ന സമയത്ത് ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളും വാട്‌സ്ആപ്പ് അക്കൗണ്ടുകളും ബന്ധിപ്പിക്കില്ലെന്നായിരുന്നു ഫേസ്ബുക്ക് അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു യൂറോപ്യന്‍ യൂണിയന്‍ അനുമതി നല്‍കിയത്.
എന്നാല്‍ കഴിഞ്ഞ ഓഗസ്റ്റില്‍ വാട്‌സ്ആപ്പ് വരുത്തിയ മാറ്റം യൂണിയന്റെ സ്വകാര്യതാ നയത്തിനെതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് യൂറോപ്യന്‍യൂണിയന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. ഏത് കമ്പനിയും യൂണിയന്‍ നിയമങ്ങള്‍ പാലിക്കണമെന്ന സന്ദേശമാണ് പിഴയിലൂടെ നല്‍കുന്നതെന്ന് വിഷയം പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല