
സ്വന്തം ലേഖകൻ: രാജ്യത്ത് ഉയർന്ന താപനില കാരണം തൊഴിലാളികൾക്ക് മധ്യദിന അവധി പ്രഖ്യാപിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം. അടുത്ത മൂന്ന് മാസമാണ് ഈ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂൺ മുതൽ ഓഗസ്റ്റ് വരെ നിർമ്മാണ സ്ഥലങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ 3.30വരെ തൊഴിൽ ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തുന്നതായി ഒമാൻ തൊഴിൽ മന്ത്രാലയമാണ് അറിയിച്ചിരിക്കുന്നത്. സമൂഹമമാധ്യമമായ എക്സിലൂടെയാണ് മന്ത്രാലയം വിവരം പങ്കുെവച്ചത്.
‘അടുത്ത മൂന്ന് മാസങ്ങളിൽ (ജൂൺ, ജൂലൈ, ഓഗസ്റ്റ്) ഉയർന്ന താപനിലയുള്ള നിർമ്മാണ സൈറ്റുകളിലും തുറന്ന പ്രദേശങ്ങളിലും ഉച്ചയ്ക്ക് 12:30 മുതൽ 3:30 വരെ ജോലി നിർത്തുക എന്ന നയം പാലിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് ബിസിനസ്സ് ഉടമകൾക്ക് മുന്നറിയിപ്പ് നൽകുന്നു’, മന്ത്രാലയം എക്സില്‍ കുറിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല