1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2011

തുടക്കം നന്നായാല്‍ ഒടുക്കവും നന്നാവുമെന്നൊരു ചൊല്ലുണ്ട് ഭക്ഷണ കാര്യത്തിലും ഇത് ശരിയാണ്, നമ്മുടെ ഭക്ഷണത്തില്‍ ഏറ്റവും പ്രധാനം പ്രഭാത ഭക്ഷണം തന്നെയാണ്, ഒരു ദിവസത്തെ എനര്‍ജി ലെവല്‍ മാത്രമല്ല നമ്മുടെ ജീവിതകാലയലവിലെ ആരോഗ്യത്തെ വരെ നില നിര്‍ത്തുന്നതില്‍ ബ്രേക്ക് ഫാസ്റ്റ് വലിയ പങ്ക് വഹിക്കുന്നുണ്ട്. എന്നാല്‍ ചില ലളിതമായ കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ആരോഗ്യപ്രഥമായ പ്രഭാത ഭക്ഷനമോരുക്കാം എന്നാ കാര്യം നമളില്‍ പലര്‍ക്കുമറിയില്ല. ഇതാ ചില ഓപ്ഷനുകള്‍..

പോറിട്ജും ബെറിയും
ഒട്‌സും പാട നീക്കം ചെയ്ത പാലും ഉപയോഗിച്ച് തയ്യാറാക്കിയ പോറിട്ജിനൊപ്പം സ്‌ട്രോബെറി രാസ്പ്‌ബെറി തുടങ്ങിയ ഏതെങ്കിലും ബെറികളും ചേര്‍ത്ത് കഴിക്കുന്ന ഏറ്റവും മികച്ച പ്രഭാതഭക്ഷണമാണ്. ഗ്ലൈകാമിക് ഇന്ഡക്‌സ് കുറഞ്ഞ വിഭാവമായതിനാല്‍ ബ്ലഡ് ലെവലും മറ്റും സ്ഥിരമായി നിലനിര്‍ത്താന്‍ ഇതിന് കഴിയും.

ബീന്‍സും ടോസ്ട്ടും
എല്ലാ ബീന്‍സും ഗ്ലൈകാമിക് ഇന്ഡക്‌സ് കുറഞ്ഞ ആഹാരമൊരുക്കാന്‍ സഹായിക്കുന്നതാണു. സോലുബില്‍ ഫൈബ്രരാല്‍ സമൃദ്ദമാണിത് എന്നതിനൊപ്പം ഫാറ്റ് കുറഞ്ഞ ഭക്ഷണമായതിനാല്‍ നമ്മുടെ ഭാരം നില നിര്‍ത്താനും ഇത് സഹായിക്കും.

ബാഗലിനൊപ്പം ഫാറ്റ് കുറഞ്ഞ ചീസും പുകച്ചെടുത്ത സാല്‍മോന്‍ മത്സ്യവും
ഇതൊരു പാരമ്പര്യ വിഭവമാണ്, 8 10 മണിക്കൂര് നേരത്തെ ഉറക്കത്തിനു ശേഷം ഒരു ദിവസത്തേക്ക് വേണ്ട എനര്‍ജി പ്രദാനം ചെയ്യാന്‍ ഉയര്‍ന്ന കാര്‍ബോ ഹൈഡ്രെറ്റ് അടങ്ങിയ ഈ വിഭാവതിനാണ്. ഒപ്പം സാല്‍മോന്‍ മത്സ്യത്തിലെ ഒമേഗ 3 ഫാറ്റ് ശരീരത്തിന് അത്യന്താപേക്ഷിതമാണ് താനും.

പഴങ്ങളും തൈരും
തൈരിനോപ്പം നമുക്ക് ഇഷ്ടപ്പെട്ട പഴങ്ങളുമിട്ടു കഴിക്കുന്നത് നമ്മുടെ പല്ലിന്റെയും എല്ലിന്റെയും ആരോഗ്യത്തിനു നന്നെങ്കില്‍ പിന്നെയെന്തിന് മടിക്കണം? ഒട്ടും മടിക്കാതെ ഇതെല്ലാം കഴിക്കുകയെന്നതാണ് ഏറ്റവും പെട്ടെന്ന് ചെയ്യാവുന്ന ഒരു പണി.

സോസേജും തക്കാളിയും ബീന്‍സും കൂണുകളും ടോസ്ട്ടും
വീക്കെന്‍ഡില്‍ ഒരുക്കാന്‍ പറ്റിയ മികച്ചൊരു പ്രഭാത ഭക്ഷണമാണിത്. ഇത് പോഷകഗുണങ്ങള്‍ നിറഞ്ഞ പ്രഭാതഭക്ഷണമാകുന്ന അതേസമയത്തുതന്നെ പാരമ്പര്യ ഊര്‍ജ്ജ സ്രോതസുകളോട് ഏറെ ചേര്‍ന്നു നില്‍ക്കുന്നതുമാണ്.

മധുരമില്ലാത്ത റൊട്ടിയും പഴങ്ങളും
നല്ല ഭക്ഷണക്കൂട്ടാണ് മധുരമില്ലാത്ത റൊട്ടിയും പഴങ്ങളും ചേര്‍ന്നത്. റൊട്ടിയോടൊപ്പം സാധാരണഗതിയില്‍ ഉപയോഗിക്കാറുള്ളത് വെണ്ണയാണ്. എന്നാല്‍ ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ലാത്തതിനാല്‍ പഴങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

സോയ മില്‍ക്ക്
പ്രഭാതഭക്ഷണത്തില്‍ കാല്‍സ്യത്തിന്റെ അംശം കൂടുതല്‍ വേണമെന്ന് കരുതുന്നവര്‍ സോയ മില്‍ക്ക് ഉപയോഗിക്കുന്നതാണ് നല്ലതെന്ന് ആരോഗ്യവിദഗ്ദര്‍ പറയുന്നു. അല്ലെങ്കില്‍ പാട എടുത്തുകളഞ്ഞ പാല്‍ ഉപയോഗിക്കാം.

ജ്യൂസ്, ഇരുമ്പിന്റെ അംശം കൂടുതല്‍ ഉള്ള ധാന്യങ്ങള്‍
പ്രഭാതഭക്ഷണത്തില്‍ പഴങ്ങളുടെ ചാറും ഇരുമ്പിന്റെ അംശം കൂടുതലുള്ള ധാന്യങ്ങളോ കൂടുതല്‍ ചേര്‍ക്കുക. അത് ഉത്തമാഹാരമാണെന്ന് ആരോഗ്യ വിദഗ്ദര്‍ സാക്ഷ്യപ്പെടുത്തുന്നു.

വശ്യമായ ഭക്ഷണം കഴിക്കുക
വശ്യമായ ഭക്ഷണം എന്നൊക്കെ പറയുമ്പോള്‍ കാണാന്‍ ഭംഗിയുള്ള എന്ന അര്‍ത്ഥത്തിലല്ല. ഏറ്റവും ഗുണമുള്ള ഭക്ഷണം എന്ന അര്‍ത്ഥത്തിലാണ്. ബെറി, പഴങ്ങള്‍, ആപ്പിള്‍ എന്നിവ പാലിലും മറ്റും ചേര്‍ത്ത് നല്ല സുന്ദരന്‍ ഭക്ഷണം ഉണ്ടാക്കാന്‍ സാധിക്കും.

ചിക്കിവറുത്തതോ പൊരിച്ചതോ ആയ മുട്ട
മുട്ട ചിക്കിവറുത്തും പൊരിച്ചും കഴിക്കാവുന്നതാണ്. വറുത്തൊരു പൊരിച്ചതുമായ മുട്ട പാലിന്റെ കൂട്ടത്തില്‍ കഴിക്കുന്നത് മികമായ ഭക്ഷണത്തിന്റെ കൂട്ടത്തില്‍പ്പെടുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ദര്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.