സ്തന വലിപ്പം കൂട്ടുന്നതിനുള്ള കൃത്രിമ ശസ്ത്രക്രിയ നടത്തിയത് മൂലം വെട്ടിലായത് ആയിരക്കണക്കിനോളം സ്ത്രീകളാണ്. മേന്മ കുറഞ്ഞ സിലിക്കണ്‍ ഉപയോഗിച്ചതിനാല്‍ ഇവര്‍ ഇപ്പോള്‍ അര്‍ബുദ ഭീഷണിയിലാണ്. പ്രശ്നങ്ങളെ മറികടക്കുവാനായി അവസാനം എന്‍.എച്ച്.എസ്.മുന്നോട്ടിറങ്ങുകയും ഒടുവില്‍ എല്ലാ സ്വകാര്യ കേന്ദ്രങ്ങളിലും ഇതിനായുള്ള ചികിത്സ സൌജന്യമാക്കുകയും ചെയ്തിരുന്നു.
ഈ തുകയാണ് ഇപ്പോള്‍ ആറക്കത്തിലേക്ക് കടന്നത്. മൂവായിരത്തോളം സ്ത്രീകള്‍ ഇതിനായി എന്‍.എച്ച്.എസ് വിദഗ്ദരുമായി പരിശോധന നടത്തി. ഇതില്‍ ആയിരത്തോളം പേര്‍ സ്കാന്‍ ചെയ്യപ്പെട്ടു. അറുപത്തി ഏഴു പേരുടെ കൃത്രിമ സ്തനങ്ങള്‍ ശസ്ത്രക്രിയയാല്‍ നീക്കം ചെയ്യപ്പെടുകയും ചെയ്തു.
ഫ്രഞ്ച് കമ്പനിയായ പൊളി ഇംപ്ലാന്റ് പ്രോതെസ്(പി.ഐ.പി) ആണ് മേന്മ കുറഞ്ഞ സിലിക്കണ്‍ ഉപയോഗിച്ച് സ്തന ശസ്ത്രക്രിയ നടത്തിയത്. ആരോഗ്യപരമായ പല പ്രശ്നങ്ങളാല്‍ വലഞ്ഞ ഉപഭോക്താക്കളുടെ പരാതിയെത്തുടര്‍ന്നുള്ള പരിശോധനയില്‍ മേന്മകുറഞ്ഞ സിലിക്കണ്‍ അര്‍ബുദമടക്കം പല പ്രശ്നങ്ങള്‍ക്കും കാരണമാകും എന്ന് കണ്ടെത്തുകയായിരുന്നു.
അറുപത്തിയേഴ് പേര്‍ക്ക് മാത്രമായി നടത്തിയ കൃത്രിമസ്തന നീക്കം ചെയ്യല്‍ ശസ്ത്രക്രിയക്ക് ഒരു ലക്ഷത്തോളം പൌണ്ട് ചിലവ് വന്നിട്ടുണ്ട്. ഏകദേശം 2860 ജി.പി.കള്‍ ഇതിനായി സമയം ചിലവഴിച്ചു. അത്രതന്നെ വിദഗ്ദഉപദേശവും. 1100 സ്കാനുകള്‍ നടത്തേണ്ടതായി വന്നു. ഇതിന്റെ മുഴുവന്‍ ചിലവും കൂടെ അഞ്ചു ലക്ഷം പൌണ്ട് വരും.
പൊതു ആരോഗ്യമന്ത്രി ആനി മില്‍ട്ടന്‍ വിദഗ്ദരുമായി സംസാരിക്കുന്നത് പ്രശ്നങ്ങള്‍ പൂര്‍ണ്ണമായും തുടച്ചു നീക്കാന്‍ സഹായിക്കും എന്നാണു. പലരും ഈ കൃത്രിമ സ്തനം നീക്കം ചെയ്യാന്‍ ആഗ്രഹിക്കാത്തവരാണ്. സ്തന സൌന്ദര്യം കൂട്ടുന്നതിനായിട്ടാണ് മിക്ക സ്ത്രീകളും സ്വകാര്യകമ്പനികളുടെ ചതിയില്‍ അകപ്പെട്ടത്. സിലിക്കണ്‍ നീക്കം ചെയ്യുന്നത് സ്തനം ചെറുതാകുന്നതിനും സ്തനചര്‍മ്മം വിണ്ടുകീറുന്നതിനും ഇടയാക്കും എന്ന പ്രശ്നവുമുണ്ട്.
അതിനാല്‍ പലരും സിലിക്കണ്‍ നീക്കം ചെയ്യുന്നതിന് പകരം മാറ്റി വച്ചാല്‍ മതി എന്ന അഭിപ്രായക്കാരാണ്. ഇത് എന്‍.എച്ച്.എസിന്റെ ചിലവ് വര്‍ദ്ധിപ്പിക്കും എന്നതില്‍ യാതൊരു സംശയവും വേണ്ട. 40,000 പേര്‍ക്ക് 114 മില്ല്യണ്‍ പൌണ്ടെങ്കിലും ശസ്ത്രക്രിയ ചിലവായി ആരോഗ്യമന്ത്രാലയം കണക്കാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല