മുലയൂട്ടുന്ന അമ്മയുടെ മുഖചിത്രവുമായി ടൈം മാഗസിന്റെ പുതിയലക്കം വിപണിയില്‍. 26 വയസ്സുകാരിയായ അമ്മ തന്റെ മൂന്ന് വയസ്സുകാരനായ മകനെ മുലയൂട്ടുന്ന ചിത്രമാണ് ടൈം നല്‍കിയിട്ടുളളത്. ലോസ് ആഞ്ചല്‍സുകാരിയായ ജെയ്മി ലിന്‍ ഗ്രൂമെറ്റും മകന്‍ ആരാമുമാണ് ചിത്രത്തിനായി പോസ് ചെയ്തിരിക്കുന്നത്. പേരന്റിംഗിനെക്കുറിച്ചും മുലയൂട്ടുന്നതിനെക്കുറിച്ചുമുളള പഴയ കാഴ്ചപ്പാടുകള്‍ തിരുത്തിക്കുറിച്ച ഗ്രുമെറ്റിന്റെ അനുഭവങ്ങളാണ് ഈ ലക്കത്തിന്റെ കവര്‍സ്റ്റോറി.
തന്റെ അഞ്ചും നാലും വയസുളള ആണ്‍കുട്ടികളെ ഇപ്പോഴും താന്‍ മുലയൂട്ടാറുണ്ടെന്ന് ഗ്രൂമെറ്റ് വെളിപ്പെടുത്തുന്നു. ഗ്രൂമെറ്റിന്റെ മൂത്തമകന്‍ സാമുവലിനെ എത്യോപ്യയില്‍ നിന്ന് ദത്തെടുത്തതാണ്. ‘ദത്തെടുക്കപ്പെടുന്ന കുട്ടികള്‍ക്കുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും സാമുവലിനുണ്ടായിരുന്നു. എന്നാല്‍ അവനെ മുലയൂട്ടാനാരംഭിച്ചതോടെ പതുക്കെ എല്ലാ പ്രശ്‌നങ്ങളും മാറി. വളരെ പെട്ടന്നു തന്നെ അവന്‍ സാഹചര്യങ്ങളോട് ഇണങ്ങി. ഇംഗ്ലീഷ് മെച്ചപ്പെട്ടു. വീട്ടുകാരുമായി ഒരു അറ്റാച്ച്‌മെന്റ് ഉണ്ടായി’ ഗ്രൂമെറ്റ് വ്യക്തമാക്കി. 2010 നവംബറിലാണ് സാമുവലിനെ എത്യോപ്യയില്‍ നിന്ന് ദത്തെടുക്കുന്നത്. ഗ്രൂമെറ്റിന്റെ സ്വന്തം മകന് അടുത്ത മാസം നാലുവയസ്സ് തികയും.
പ്രശസ്തനായ അമേരിക്കന്‍ ശിശുരോഗ വിദഗ്ദന്‍ ഡോ. വില്യം സിയേഴ്‌സാണ് പേരന്റിംഗിനെക്കുറിച്ചും മുലയൂട്ടലിനെക്കുറിച്ചുമുളള തന്റെ കാഴ്ചപ്പാടുകള്‍ മാറ്റിയതെന്ന് ഗ്രൂമെറ്റ് പറയുന്നു. സിയേഴ്‌സിന്റെ എല്ലാ പുസ്തകങ്ങളും വായിച്ചിട്ടുളള ഗ്രൂമെറ്റ് തന്റെ കാഴ്ചപ്പാടുകള്‍ ബ്ലോഗില്‍ എഴുതുന്നുമുണ്ട്. തന്റെ സമീപനത്തിന് ഭര്‍ത്താവിന്റേയും വീട്ടുകാരുടേയും പൂര്‍ണ്ണ സഹകരണമുണ്ടന്നും ഗ്രൂമെറ്റ് അഭിമുഖത്തില്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല