സ്വന്തം ലേഖകന്‍: സിഡ്‌നിയില്‍ മുലയൂട്ടുന്ന അമ്മമാര്‍ക്കായുള്ള കഫേ ശ്രദ്ധേയമാകുന്നു, മുലയൂട്ടിയാല്‍ ചായ സൗജന്യം. മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കഫേയിലേക്ക് മുലയൂട്ടാന്‍ കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാരുടെ തിരക്കാണിപ്പോള്‍.
സിഡനി നഗരത്തിലുള്ള വില്ലോസ് കഫെ ആന്റ് വൈന്‍ ബാറാണ് മുലയൂട്ടുന്ന അമ്മമാര്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത കഫേയുടെ പിന്നില്‍. പൊതുസ്ഥലങ്ങളില്‍ വച്ച് മുലയൂട്ടാന്‍ വിഷമിക്കുന്ന അമ്മമാര്‍ക്ക് പരിഹാരമായാണ് ഇത്തരമൊരു ആശയം ഉരുത്തിരിഞ്ഞത്.
കുഞ്ഞുങ്ങളുമായി നഗരത്തിലെത്തുന്ന അമ്മമാര്‍ക്ക് മുലയൂട്ടാനായി കഫേയില്‍ കയറാം. മുലയൂട്ടുന്നതിനൊപ്പം ചായയും അമ്മമാര്‍ക്ക് സൗജന്യമായി ലഭിക്കും. സംഗതി വന്‍ വിജയമായതോടെ കൂടുതല്‍ റസ്റ്റോറന്റുകളും കഫേകളും ഈ വഴിക്ക് ചിന്തിക്കുമെന്ന പ്രതീക്ഷയിലാണ് അമ്മമാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല