ലണ്ടന്‍: പൊണ്ണത്തടി മൂലം ചെറിയ ആണ്‍കുട്ടികളില്‍ മാറിട ശസ്ത്രക്രീയ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. പത്ത് വയസ്സില്‍ താഴെയുളള 17 ആണ്‍കുട്ടികളാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുളളില്‍ മാറിടം കുറയ്്ക്കാനുളള ശസ്ത്രക്രീയക്കായി എന്‍എച്ച്എസ് ആശുപത്രികളില്‍ എത്തിയത്. എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ എത്തിയവരുടെ എണ്ണം ഇതിലും വലുതാകാമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
20 വയസ്സ് പ്രായമായ 30 യുവാക്കളെങ്കിലും എന്‍എച്ച്എസില്‍ മാറിട ശസ്ത്രക്രീയക്കായി എത്തുന്നുണ്ട്. കോസ്‌മെറ്റിക്ക് സര്‍ജറികളില്‍ ആണുങ്ങളിലെ മാറിട ശസ്ത്രക്രീയക്ക് രണ്ടാം സ്ഥാനമാണുളളത്. രാജ്യത്ത് ഒബിസിറ്റി ഉളള ആളുകള്‍ കൂടുന്നു എന്നതിന്റെ പ്രകടമായ ലക്ഷണമാണ് കൂടുതല്‍ ആണ്‍കുട്ടികള്‍ മാറിട ശസ്ത്രക്രീയക്ക് എത്തുന്നു എന്നതെന്ന ഷാഡോ ഹെല്‍ത്ത് മിനിസ്റ്റര്‍ ഡയാന്‍ അബോട്ട് പറഞ്ഞു.
2050ഓടെ രാജ്യത്തെ പത്ത് കുട്ടികളില്‍ ആറ് പേരും പൊണ്ണത്തടിയന്‍മാരായി മാറുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പൊണ്ണത്തടി മൂലം ഉണ്ടാകുന്ന കരള്‍ രോഗങ്ങള്‍ കൂടാന്‍ ഇത് കാരണമാകുമെന്നാണ് കരുതുന്നത്. അരമില്യണ്‍ യുവാക്കളെങ്കിലും കരള്‍ രോഗികളാകാന്‍ സാധ്യതയുണ്ടെന്നാണ് ബ്രട്ടീഷ് ലിവര്‍ ട്രസ്റ്റ് മുന്നറിയിപ്പ് നല്‍കുന്നത്. കുത്തക മുതലാളിമാരെ പ്രോത്സാഹിപ്പിക്കുന്ന ഗവണ്‍മെന്റിന്റെ തെറ്റായ നയങ്ങള്‍ യുവാക്കളുടെ ആരോഗ്യസ്ഥിതി തകരാറിലാക്കുകയാണന്നും ഗവണ്‍മെന്റ് ഇതിന് പരിഹാരം കാണണമെന്നും അബോട്ട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല