സ്വന്തം ലേഖകന്‍: ലൈംഗിക ആരോപണങ്ങള്‍ മറികടന്ന് ബ്രെറ്റ് കവന യുഎസ് സുപ്രീം കോടതി ജസ്റ്റിസ്; സെനറ്റില്‍ മുഖം രക്ഷിച്ച് ട്രംപ്. അമേരിക്കന്‍ സുപ്രീം കോടതിയുടെ പുതിയ ജസ്റ്റിസായി ബ്രെറ്റ് കവനയെ സെനറ്റ് തെരഞ്ഞെടുത്തു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിയമന ശിപാര്‍ശക്ക് സെനറ്റ് അംഗീകാരം നല്‍കിയതോടെയാണ് കവന സുപ്രീംകോടതി ജസ്റ്റിസായത്.
48നെതിരെ 50 വോട്ടുകളുടെ നേരിയ ഭൂരപക്ഷത്തിനായിരുന്നു കവനയെ സുപ്രീംകോടതി ജസ്റ്റിസാക്കാനുള്ള ട്രംപിന്റെ തീരുമാനത്തിന് സെനറ്റില്‍ അംഗീകാരം ലഭിച്ചത്. കവന തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നടന്ന റാലിയില്‍ ഇതൊരു ചരിത്രപരമായ രാത്രിയാണെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. കവനയുടെ നിയമനത്തിലുടെ രാജ്യവും ജനങ്ങളും ഭരണഘടനയുമാണ് വിജയിച്ചിരിക്കുന്നതെന്നും ട്രംപ് പറഞ്ഞു.
വൈറ്റ് ഹൗസില്‍ കവന സ്ഥാനമേല്‍ക്കുന്ന ഔദ്യോഗിക ചടങ്ങ് തിങ്കളാഴ്ച നടക്കും. കവനക്കെതിരെ രണ്ട് സ്ത്രീകള്‍ ലൈംഗികാരോപണവുമായി രംഗത്തെത്തിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ലൈംഗികാരോപണ വിധേയനെ സുപ്രീം കോടതി ജസ്റ്റിസായി നിയമിക്കുന്നതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍, നിയമന നടപടികളുമായി ട്രംപ് മുന്നോട്ട് പോവുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല