സ്വന്തം ലേഖകന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടാല്‍ ഇംഗ്ലീഷ് ഭാഷയും യൂണിയന് പുറത്താകും? യൂണിയന്‍ വിടാനുള്ള ബ്രിട്ടന്റെ തീരുമാനം ഇംഗ്ലീഷ് ഭാഷയെയും പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 28 അംഗ ഇയുവില്‍ 24 ഔദ്യോഗിക ഭാഷകളുണ്ടെങ്കിലും ഉദ്യോഗസ്ഥരില്‍ കൂടുതല്‍ പേരും നിലവില്‍ ഉപയോഗിക്കുന്നത് ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍ ഭാഷകളാണ്.
ബ്രിട്ടന്‍ പുറത്താവുന്നതോടെ സ്വഭാവികമായു ഒപ്പം ഇംഗ്ലീഷും പുറത്താകാന്‍ സാധ്യതയുണ്ടെന്ന് ഇയു ഭരണഘടനാകാര്യ സമിതി മേധാവി ഡനൂറ്റ ഹൂബ്‌നെര്‍ ചൂണ്ടിക്കാട്ടി. ഇയു ഭാഷാ പട്ടികയില്‍നിന്ന് ഒഴിവാകുന്ന ഇംഗ്ലീഷിനെ നിലനിര്‍ത്തണമെങ്കില്‍ ശേഷിക്കുന്ന 27 രാജ്യങ്ങളും ഒറ്റക്കെട്ടായി വോട്ടുചെയ്യണം.
ഇംഗ്ലീഷ് ഒഴിവാക്കി ഫ്രഞ്ചിനെ സമ്പര്‍ക്ക ഭാഷയാക്കണമെന്നു ഫ്രാന്‍സ് ആവശ്യമുന്നയിച്ചു കഴിഞ്ഞു. എന്നാല്‍ ഫ്രഞ്ചിനു പ്രാമുഖ്യം നല്‍കുന്നതിനെ ജര്‍മന്‍കാര്‍ എതിര്‍ക്കുന്നതിനാല്‍ വോട്ടെടുപ്പ് നടത്തി കാര്യം നേടിയെടുക്കാന്‍ ഫ്രഞ്ചുകാര്‍ പാടുപെടും. കേവലം സാമ്പത്തിക രംഗത്ത് മാത്രമല്ല, ഭാഷകളടക്കം യൂറോപ്പിന്റെ സമസ്ത മേഖലകളിലും ബ്രെക്‌സിറ്റിന്റെ അലയൊലികള്‍ എത്തിയെന്നാണ് പുതിയ സംഭവവികാസങ്ങള്‍ കാണിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല