സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് പേടിയില്‍ പ്രമുഖ ബാങ്കുകള്‍ ബ്രിട്ടന്‍ വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ബ്രക്‌സിറ്റ് നടപടിക്രമങ്ങള്‍ തുടനാരിക്കെ ബ്രിട്ടനിലെ വന്‍കിട, ചെറുകിട ബാങ്കുകള്‍ അവിടം വിടാന്‍ ഒരുങ്ങുന്നെന്നാണ് സൂചന. 2017 ന്റെ തുടക്കത്തോടെ വന്‍കിട ബാങ്കുകള്‍ ബ്രിട്ടനെ ഉപേക്ഷിക്കാന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഈ വര്‍ഷാന്ത്യത്തോടെ ചെറുകിട ബാങ്കുകളും ബ്രിട്ടന്‍ വിട്ടേക്കും. ബ്രിട്ടീഷ് ബാങ്കേഴ്‌സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടിവ് ആന്റണി ബ്രൗണ്‍ പങ്കുവച്ചതാണ് ഈ വിവരങ്ങള്‍. നിലവിലെ പൊതു, രാഷ്ട്രീയ ചര്‍ച്ചകള്‍ ബാങ്കുകളെ തെറ്റായ ദിശയിലൂടെയാണ് നയിക്കുന്നത്ബ്രൗണിനെ ഉദ്ധരിച്ച് ഒബ്‌സര്‍വര്‍ സണ്‍ഡെ പത്രം റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്യന്‍ യൂണിയനിലെ സേവനങ്ങള്‍ക്ക് ബ്രിട്ടനിലെ ബാങ്കുകള്‍ യൂറോപ്യന്‍ പാസ്‌പോര്‍ട്ടിനെയാണ് ആശ്രയിക്കുന്നത്.
എന്നാല്‍, ബ്രക്‌സിറ്റ് ഇതടക്കമുള്ള അവകാശങ്ങളെ നഷ്ടപ്പെടുത്തുമെന്ന് ബാങ്കുകള്‍ കരുതുന്നു. ഇയുവുമായുള്ള എല്ലാ ബന്ധങ്ങളും ബ്രിട്ടന്‍ ഉപേക്ഷിക്കുകയാണെങ്കില്‍ ചില പ്രവര്‍ത്തനങ്ങള്‍ യൂറോ രാജ്യങ്ങളിലേക്ക് മാറ്റുമെന്ന് ബാങ്കുകള്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ജൂണില്‍ നടന്ന ജനഹിത പരിശോധനയ്ക്കുശേഷം യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ഔദ്യോഗിക നടപടികളുമായി മുന്നോട്ടുപോകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് അറിയിച്ചിരുന്നു.
യൂറോപ്യന്‍ യൂണിയന്‍ എന്ന ഏകീകൃത വിപണിയില്‍ നിലനില്‍ക്കുന്നതിന് പരമാവധി ശ്രമിക്കുമെന്നും അവര്‍ വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ ബ്രിട്ടനിലേക്കുള്ള സ്വതന്ത്ര സഞ്ചാരം മെയ് അംഗീകരിക്കുമോയെന്നതിനെ ആശ്രയിച്ചിരിക്കും ഏകീകൃത വിപണിയിലെ നിലനില്‍പ്പെന്ന് നിരീക്ഷകര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല