സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയന്റെ പിന്തുണയോടെ പുതുക്കിയ ബ്രെക്‌സിറ്റ് ബില്‍ ഇന്ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍; പ്രധാനമന്ത്രി തെരേസാ മേയ്ക്ക് നിര്‍ണായക ദിനം. ഐറിഷ് ബാക്ക് സ്റ്റോപ്പിലടക്കം നിര്‍ണായക തീരുമാനങ്ങളില്‍ യൂറോപ്യന്‍ യൂണിയന്റെ ഉറപ്പുകള്‍ ബ്രെക്‌സിറ്റിന് ലഭിച്ചു. തെരേസ മെയും യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്‍ പ്രസിഡ!ന്റ് ജോണ്‍ ക്‌ളോഡ് ജങ്കറുമായി നടത്തിയ ചര്‍ച്ചയിലാണ് നിയമപരമായ ഉറപ്പുകള്‍ ലഭിച്ചത്.
ഇതോടെ മാറ്റം വരുത്തിയ ബ്രെക്‌സിറ്റ് പാര്‍ലമെന്റില്‍ വോട്ടിനിടുമ്പോള്‍ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തെരേസ മെയ്. ഇതില്‍ പരാജയപ്പെട്ടാല്‍ കരാറില്ലാതെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുക, ബ്രെക്‌സിറ്റ് നടപടി വൈകിപ്പിക്കുക തുടങ്ങിയ രണ്ടുമാര്‍ഗങ്ങളാണ് പിന്നെ മേയുടെ മുന്നിലുണ്ടാകുക.
കരാര്‍ പരാജയപ്പെടുകയാണെങ്കില്‍, സാഹചര്യം വന്നാല്‍ കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടണോയെന്ന കാര്യത്തില്‍ ബുധനാഴ്ച വീണ്ടും വോട്ടെടുപ്പ് നടത്തും. കരാറില്ലാതെ ഇ.യു. വിടേണ്ടെന്ന തീരുമാനമാണ് വോട്ടെടുപ്പില്‍ ഭൂരിപക്ഷം നേടുന്നതെങ്കില്‍ ബ്രെക്‌സിറ്റ് വൈകിപ്പിക്കാന്‍ ഇ.യുവിനോട് ആവശ്യപ്പെടണോയെന്ന കാര്യത്തില്‍ വീണ്ടും വ്യാഴാഴ്ച വോട്ടെടുപ്പുണ്ടാവും. മാര്‍ച്ച് 29നാണ് ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ തീരുമാനിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല