സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ബില്‍; പാര്‍ലമെന്റിലു മന്ത്രിസഭയിലും അഭിപ്രായ സമന്വയമുണ്ടാക്കാനാകാതെ തെരേസാ മേയ്; നീതിവകുപ്പുമന്ത്രി രാജിവച്ചു. യുകെ നീതിവകുപ്പുമന്ത്രി ഡോ.ഫിലിപ് ലീയാണ് പ്രധാനമന്ത്രി തെരേസ മേയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് രാജിവച്ചത്.
യൂറോപ്യന്‍ യൂണിയനില്‍ നിന്നു വിട്ടുപോരാനുള്ള ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ സംബന്ധിച്ച് തെരേസാ മേയ് പുലര്‍ത്തുന്ന സമീപനത്തെ രൂക്ഷമായ വിമര്‍ശിച്ച അദ്ദേഹം ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ പാര്‍ലമെന്റംഗങ്ങള്‍ക്കു കൂടുതല്‍ അധികാരം ആവശ്യപ്പെട്ട് താന്‍ സര്‍ക്കാരിനെതിരെ വോട്ടു ചെയ്യുമെന്നും വ്യക്തമാക്കി.
യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനു നിശ്ചയിച്ചിട്ടുള്ള 2019 മാര്‍ച്ച് എന്ന സമയപരിധി നീട്ടണമെന്നും ബ്രെക്‌സിറ്റ് നടപടിക്രമം സംബന്ധിച്ചു വീണ്ടും ഹിതപരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട ലീ ഇപ്പോഴത്തെ നിലയില്‍ ബ്രെക്‌സിറ്റ് നടപ്പാക്കിയാല്‍ ബ്രിട്ടനു വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി. യുകെ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് ആഗ്രഹിക്കുന്ന എംപിമാരുടെ സര്‍ക്കാര്‍വിരുദ്ധ പോരാട്ടങ്ങള്‍ക്കു ഡോ.ലീയുടെ രാജി പുത്തനുര്‍വ് പകരുമെന്നാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല