സ്വന്തം ലേഖകന്‍: ആശങ്ക ഒഴിയാതെ ബ്രെക്‌സിറ്റ്; കരാര്‍ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് പാര്‍ലമെന്റില്‍ ഭൂരിപക്ഷാഭിപ്രായം; ബ്രെക്‌സിറ്റ് നടപടികള്‍ നീട്ടിവെക്കുന്നതിനനുകൂലമായി ബ്രിട്ടീഷ് പാര്‍ലമെന്റ് വിധിയെഴുതി. പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 202നെതിരെ 412 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. ബ്രെക്‌സിറ്റ് വിഷയത്തില്‍ തുടര്‍ച്ചയായ രണ്ട് വോട്ടെടുപ്പുകളിലും തിരിച്ചടി നേരിട്ടതിനെ തുടര്‍ന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ബ്രെക്‌സിറ്റ് നടപടികള്‍ നീട്ടിവെക്കാന്‍ അനുമതി തേടിയത്.
വോട്ടെടുപ്പില്‍ 202നെതിരെ 412 വോട്ടുകള്‍ക്ക് പ്രമേയം പാസായി. ഭേദഗതികളോടെ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലമെന്റ് തള്ളിയതിന് പിന്നാലെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് കരാറില്ലാതെ പുറത്തുപോകാന്‍ അനുമതി തേടുന്ന പ്രമേയവും പാര്‍ലമെന്റില്‍ പരാജയപ്പെട്ടിരുന്നു. കരാറില്ലാതെ പുറത്ത് പോകുന്നത് രാജ്യത്തിന്റെ സാമ്പത്തിക മേഖല അസ്ഥിരമാക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തത്.
ഈ സാഹചര്യത്തിലാണ് ബ്രെക്‌സിറ്റ് പ്രാബല്യത്തിലാകുന്ന തീയതി നീട്ടാന്‍ അനുമതി തേടയിയുള്ള വോട്ടെടുപ്പ് നടന്നത്. ഈ പ്രമേയം വന്‍ ഭൂരിപക്ഷത്തില്‍ പാസായെങ്കിലും ഇത് പ്രായോഗികമാകാന്‍ യൂറോപ്യന്‍ യൂണിയന്‍ യൂണിയന്‍ അംഗരാഷ്ട്രങ്ങളുടെ കൂടി അനുമതി വേണ്ടിവരും. ബ്രെക്‌സിറ്റ് നടപടികള്‍ നീട്ടിവെക്കാനാകില്ല എന്ന നിലപാടാണ് യൂറോപ്യന്‍ യൂണിയന്‍ കൈക്കൊള്ളുന്നതെങ്കില്‍ തെരേസാ മേയ് സര്‍ക്കാരും ബ്രെക്‌സിറ്റ് നടപടികളും വീണ്ടും പ്രതിസന്ധിയിലാവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല