സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നതില്‍ ക്ഷമ നശിച്ച് ഇയു കൗണ്‍സില്‍, സ്വരം കടുപ്പിച്ച് മുന്നറിയിപ്പുമായി കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക്. മാരത്തണ്‍ ചര്‍ച്ചകള്‍ക്കു ശേഷവും ബ്രെക്‌സിറ്റ് എങ്ങുമെത്താത്തതിനാല്‍ ഇനിയും സമയം വൈകിയിട്ടില്ലെന്നും തെരേസ മേയ്ക്ക് ഏത് നിമിഷവും ബ്രെക്‌സിറ്റ് പരിപാടി ഉപേക്ഷിക്കാമെന്നും ഡൊണാള്‍ഡ് ടസ്‌ക് കടുത്ത സ്വരത്തില്‍ അഭിപ്രായപ്പെട്ടു.
ബ്രെക്‌സിറ്റ് നടപ്പിലാക്കുന്നതില്‍ തെരേസ പരാജയപ്പെട്ടാല്‍ വിദേശകാര്യ സെക്രട്ടറിയും ബോറിസ് ജോണ്‍സണ്‍ തെരേസയുടെ പകരക്കാരനായി എത്തുമെന്ന ആശങ്കയാണ് ഇയു കൗണ്‍സിലിന്റെ തിടുക്കത്തിനു പിന്നിലെന്നാണ് സൂചന. കടുത്ത ബ്രെക്‌സിറ്റ് വാദിയാണ് ജോണ്‍സണ്‍. ബ്രെക്‌സിറ്റ് വിഷയത്തില്‍ ഒരുമിച്ചു നിന്നില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ പരാജപ്പെടുമെന്നും ടസ്‌ക് മുന്നറിയിപ്പു നല്‍കി.
യൂറോപ്യന്‍ യൂണിയന്‍ നേരിടുന്ന ഏറ്റവും വലിയ പരീക്ഷണമാണ് യുകെയുടെ പുറത്തു പോകല്‍. അതിനുശേഷം എന്തു വില കൊടുത്തും യൂണിയന്‍ വിഘടിക്കാതെ നോക്കണമെന്നും പോളണ്ടിന്റ മുന്‍ പ്രധാനമന്ത്രി കൂടിയായ ടസ്‌ക് ആഹ്വാനം ചെയ്തു. ബ്രെക്‌സിറ്റ് വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് യുക്തിസഹമല്ലെന്നും അപകടകരമാണെന്നും അനീതിയാണെന്നും ജര്‍മന്‍ പ്രതിനിധി ആരോപിച്ചു. അതേസമയം യുകെയെ ഭീഷണിപ്പെടുത്തി പണം വാങ്ങാനാണ് യൂറോപ്യന്‍ യൂണിയന്‍ ശ്രമിക്കുന്നതെന്നാണ് യുകെഐപി പ്രതിനിധികള്‍ ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല