സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം ബ്രിട്ടന്‍ വിടുന്ന ഇയു നഴ്‌സുമാരുടെ എണ്ണം വര്‍ധിക്കുന്നു; മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മികച്ച സാധ്യത. ഏകദേശം 3962 നേഴ്‌സുമാരാണ് കഴിഞ്ഞ വര്‍ഷം എന്‍ എച്ച് എസിലെ ജോലി മതിയാക്കി സ്വന്തം നാടുകളിലേക്ക് തിരിച്ചുപോയതെന്ന് കണക്കുകള്‍ കാണിക്കുന്നു. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏതാണ്ട് ഇരുപത്തിയെട്ട് ശതമാനം കൂടുതലാണ്.
അതോടൊപം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്ന് ജോലി തേടിയെത്തുന്ന നഴ്‌സുമാരുടെ എണ്ണത്തിലും വന്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം ഇതുവരെ എന്‍ എം രെജിസ്‌ട്രേഷന്‍ നേടിയവര്‍ 805 പേരാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത് വെറും പതിമൂന്ന് ശതമാനം മാത്രമാണെന്ന് കണക്കുകള്‍ കാണിക്കുന്നു. മുന്‍വര്‍ഷം 6382 പേര്‍ എത്തിയ സ്ഥാനത്താണിത്.
ബ്രെക്‌സിറ്റ് നടപ്പിലായാല്‍ ബ്രിട്ടനിലുള്ള ഇയു പൗരര്‍ന്മാരുടെ ഭാവി എന്താകും എന്ന അനിശ്ചിതത്വമാണ് വിദേശാ ജീവനക്കാര്‍ എന്‍ എച്ച് എസിനെ കൈവിടാന്‍ പ്രധാന കാരണമെന്ന് വിദഗ്ര്‍ദര്‍ പറയുന്നു. നിലവില്‍ ആവശ്യത്തിന് ജീവനക്കാരില്ലാതെ നട്ടംതിരിയുന്ന എന്‍ എച്ച് എസിനെ കൂടുതല്‍ പ്രതിസന്ധികളിലേക്ക് ഈ കൊഴിഞ്ഞുപോക്ക് തള്ളിവിടുമെന്നും ആരോഗ്യരംഗത്തെ വിദര്‍ഗദര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അതേസമയം ആരോഗ്യരംഗത്തെ ആള്‍ക്ഷാമം രൂക്ഷമാകുന്നത് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് മികച്ച തൊഴില്‍ സാധ്യത തുറക്കുകയാണ്. ഇതിനകം തന്നെ വിവിധ എന്‍ എച്ച് എസ് ട്രസ്റ്റുകള്‍ നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനായി കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ശ്രദ്ധ തിരിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല