സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. ബ്രെക്‌സിറ്റിനെ എതിര്‍ക്കാനാണ് എംപിമാരുടെ നീക്കമെങ്കില്‍ ഒക്ടോബറില്‍ പൊതുതെരഞ്ഞെടുപ്പ് നടത്താന്‍ നിബന്ധിതനാകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചു. കരാറില്ലാതെ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനെ ചെറുക്കാന്‍ ഭരണപക്ഷത്തെ ചില എംപിമാരുടെ പിന്തുണയോടെ പ്രതിപക്ഷം പാര്‍ലമെന്റില്‍ പ്രമേയം കൊണ്ടുവരാനിരിക്കെയാണ് മുന്നറിയിപ്പ്.
യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനെ ചൊല്ലി ഉടലെടുത്ത പ്രതിസന്ധി പെട്ടന്നൊന്നും ബ്രിട്ടനെ വിട്ടൊഴിയില്ലെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബ്രെക്‌സിറ്റിനുള്ള നടപടിക്രമങ്ങള്‍ ഒക്ടോബര്‍ 31ന് തുടങ്ങണമെന്നിരിക്കേ, നിലപാട് കടുപ്പിക്കുകയാണ് ടോറികളും ലേബര്‍ പാര്‍ട്ടിയും. കരാറില്ലാതെ, ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനെ ചെറുക്കാന്‍ പാര്‍ലമെന്റില്‍ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിലാണ് ടോറികള്‍.
ഇന്ന് നടക്കാനിരിക്കുന്ന ഈ നിര്‍ണായക നീക്കത്തില്‍ അവര്‍ വിജയിച്ചാല്‍, ഇയു വിടുന്നതിന് അടുത്തവര്‍ഷം ജനുവരി 31 വരെ സമയം ആവശ്യപ്പെടാന്‍ ബോറിസ് ജോണ്‍സണ്‍ നിര്‍ബന്ധിതനാകും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ 22 എംപിമാരുടെ പിന്തുണ ഈ നീക്കത്തിനുണ്ട്. ഇത് മുന്നില്‍ക്കണ്ടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നിര്‍ണായക നീക്കം.
പ്രതിപക്ഷ നീക്കം ചെറുക്കാന്‍ സ്വന്തം പാര്‍ട്ടിയിലെ എംപിമാര്‍ക്ക് ജോണ്‍സണ വിപ്പ് നല്‍കിയിട്ടുണ്ട്. വിപ്പ് ലംഘിച്ചാല്‍ പുറത്താക്കുമെന്നാണ് മുന്നറിയിപ്പ്. പരാജയപ്പെടുന്ന പക്ഷം, ഒക്ടോബര്‍ 14ന് രാജ്യം അടുത്ത തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും ബോറിസ് ജോണ്‍സണ്‍ നല്‍കിയിട്ടുണ്ട്. ഉടന്‍ ഒരു തെരഞ്ഞെടുപ്പ് എന്ന നീക്കത്തെ അനുകൂലിക്കുന്നില്ലെങ്കിലും, പ്രമേയം പാസ്സായാല്‍ മറ്റു വഴികളില്ലെന്നാണ് ജോണ്‍സന്റെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല