സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ലോക സമ്പദ് വ്യവസ്ഥയെ തകര്‍ത്തേക്കും, ആശങ്ക പങ്കുവച്ച് ജി20 ഉച്ചകോടി. ലോക രാജ്യങ്ങളുടെ സാമ്പത്തികനിലയെ ബ്രെക്‌സിറ്റ് സാരമായി ബാധിക്കുമെന്ന് ചൈനയില്‍ ചേര്‍ന്ന ജി 20 ഉച്ചകോടി വിലയിരുത്തി. കഴിഞ്ഞ മാസം ബ്രിട്ടനില്‍ നടന്ന ഹിതപരിശോധന, യു. കെയുടെ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള പിന്‍മാറ്റം എന്നിവ ലോകസമ്പത്ത് വ്യവസ്ഥയെ ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്കാണ് എത്തിക്കുന്നത്.
യു.കെ വീണ്ടും യൂറോപ്യന്‍ യൂണിയന്റെ ഭാഗമായേക്കുമെന്നും ചൈനയിലെ ഷെങ്ഷുവില്‍ നടന്ന ഉച്ചകോടിയില്‍ അഭിപ്രായമുയര്‍ന്നു.
ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കൃത്യമായ നടപടികള്‍ സ്വീകരിച്ചതായും സമ്മേളനം വിലയിരുത്തി. എന്നാല്‍ യൂറോപ്പില്‍ ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് പ്രതിസന്ധി ഉണ്ടാകാനുള്ള സാധ്യതയില്ലെന്ന് ജര്‍മ്മന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് പറഞ്ഞു.
20162017 ലും സമ്പത്ത് വ്യവസ്ഥയില്‍ പുരോഗതിയുണ്ടാകുമെന്ന് ജി 20 വിലയിരുത്തിയതായും അദ്ദേഹം വ്യക്തമാക്കി. വര്‍ധിച്ച സ്റ്റീല്‍ ഇറക്കുമതി തൊഴില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. യുദ്ധം, തീവ്രവാദം, അഭയാര്‍ഥി പ്രവാഹം എന്നീ വിഷയങ്ങള്‍ സമ്പത്ത് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും ഉച്ചകോടി വിലയിരുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല