സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ഇഫക്ട്; ഇലക്ട്രോണിക് ഭീമനായ പനാസോണിക് ആസ്ഥാനം യുകെയില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്ക് മാറ്റുന്നു. ഒക്‌ടോബറോടെ ജാപ്പനീസ് കമ്പനിയായ പനാസോണിക് യൂറോപ്യന്‍ ആസ്ഥാനം ബ്രിട്ടനില്‍നിന്ന് ആംസ്റ്റര്‍ഡാമിലേക്ക് മാറ്റുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
2019 മാര്‍ച്ചോടെ നിരവധി മള്‍ട്ടിനാഷനല്‍ കമ്പനികള്‍ ബ്രിട്ടനിലെ വ്യാപാരം അവസാനിപ്പിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. ആസ്ഥാനം ബ്രിട്ടനില്‍നിന്ന് മാറ്റുന്ന കാര്യം ജാപ്പനീസ് കമ്പനികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ജപ്പാനാണ് ബ്രിട്ടനില്‍ കൂടുതല്‍ നിക്ഷേപമുള്ളത്. യുകെയിലെ 800 ഓളം ജാപ്പനീസ് കമ്പനികള്‍ ഒരു ലക്ഷത്തിലേറെ പേര്‍ക്ക് ജോലി നല്‍കുന്നതയാണ് കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല