സ്വന്തം ലേഖകന്‍: ബ്രെക്സിറ്റില്‍ ഇളകിമറിഞ്ഞ് ബ്രിട്ടന്; വീണ്ടും ഹിതപരിശോധന ആവശ്യപ്പെട്ട് ലണ്ടനില്‍ കൂറ്റന്‍ റാലി; തെരേസാ മേയ് പ്രതിരോധത്തില്‍.രണ്ടാമതും ഹിതപരിശോധന നടത്തണമെന്ന ആവശ്യവുമായി ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. ബ്രക്സിറ്റ് നീട്ടണമെന്ന ആവശ്യം യൂറോപ്യന്‍ യൂണിയന് അംഗീകരിച്ചതിന് പിന്നാലെയാണ് പ്രതിഷേധം.
പുറത്തിപോകുന്നതിനുള്ള തീയതി മാര്‍ച്ച് 29ല്‍ നിന്ന് ജൂണ്‍ 30ലേക്ക് മാറ്റണമെന്ന് പ്രധാനമന്ത്രി തെരേസ മേ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മേയുടെ ആവശ്യം തള്ളിക്കളഞ്ഞ ! യൂണിയന്, മേയ് 22 വരെ സമയം നീട്ടി നല്കി. ഇതോടെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങുകയായിരുന്നു. ബ്രക്സിറ്റില്‍ രണ്ടാമതും ഹിതപരിശോധന വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
ഹിതപരിശോധന ആവശ്യപ്പെട്ടുള്ള റാലിയില്‍ ഒരു മില്യണിലധികം ആളുകള്‍ പങ്കെടുത്തതായാണ് സംഘാടകരുടെ വാദം. 2016 ജൂണ്‍! 23ന് നടന്ന ഹിതപരിശോധനയില്‍ 52 ശതമാനം പേര് യൂണിയന് വിടുന്നതിനെ അനുകൂലിക്കുകയും 48 ശതമാനം എതിര്‍ക്കുകയും ചെയ്തിരുന്നു. ബ്രക്സിറ്റിനെ ചൊല്ലി രാജ്യത്ത് വീണ്ടും പ്രതിഷേധം ആരംഭിച്ചത് മേയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
കരാറില്ലാതെയെങ്കില്‍ ഏപ്രില്‍ 12 വരെയും അതിനകം കരാറിന് ബ്രിട്ടിഷ് പാര്‍ലമെന്റ് അംഗീകാരം നല്കിയാല് മേയ് 22 വരെയുമാണ് യൂറോപ്യന്‍ യൂണിയന് സമയം നീട്ടിക്കൊടുത്തിട്ടുള്ളത്. രണ്ടാം ലോക യുദ്ധത്തിനുശേഷം ബ്രിട്ടന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴത്തേതെന്ന് വിലയിരുത്തപ്പെടുന്നു. യൂറോപ്യന്‍ യൂണിയന് അനുകൂല നിലപാടുള്ളവര്‍ കഴിഞ്ഞ ഒക്ടോബറില്‍ നടത്തിയ റാലിയില്‍ 7 ലക്ഷത്തിലേറെ പേര് പങ്കെടുത്തിരുന്നു. എന്നാല്‍, രണ്ടാമതൊരു ഹിതപരിശോധനയെന്ന ആവശ്യം പ്രധാനമന്ത്രി തെരേസ മേ നിരസിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല