സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ തെരേസാ മേയുടെ ബ്രെക്‌സിറ്റ് രേഖയ്ക്ക് അഗ്‌നിപരീക്ഷ; സ്വന്തം പാര്‍ട്ടി എംപിമാര്‍ കൈവിട്ടപ്പോള്‍ താങ്ങായത് ലേബര്‍ എംപിമാര്‍. കഴിഞ്ഞ ദിവസമാണ് പാര്‍ലമെന്റില്‍ ബ്രെക്‌സിറ്റിന് ശേഷം യൂറോപ്യന്‍ മെഡിസിന്‍സ് യൂണിയനില്‍ തുടരണമെന്ന് ആവശ്യപ്പെട്ട് നടത്തിയ വോട്ടെടുപ്പില്‍ നാല് വോട്ടുകള്‍ക്ക് സര്‍ക്കാരിനെ പരാജയപ്പെടുത്തിയാണ് ഭരണകക്ഷി എംപിമാര്‍ പ്രധാനമന്ത്രിയെ ഞെട്ടിച്ചത്.
എന്നാല്‍, അല്പസമയത്തിനകം വ്യാപാര കരാറില്‍ സര്‍ക്കാരിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി ലേബര്‍ എംപിമാര്‍ വീണ്ടും പ്രധാനമന്ത്രിയെ ഞെട്ടിച്ചു. 301 നെതിരെ 307 വോട്ടുകള്‍ക്കാണ് മേയ് പക്ഷം വിജയിച്ചത്. അഞ്ച് ലേബര്‍ എംപിമാരാണ് തെരേസാ മേയോടൊപ്പം നിന്നത്. ബ്രിട്ടനെ യൂറോപ്യന്‍ യൂണിയന്റെ വ്യാപാര നിയമങ്ങള്‍ക്ക് കീഴില്‍ തുടരാന്‍ നിര്‍ബന്ധിതമാക്കുമായിരുന്ന ഭേദഗതി വോട്ടിനിട്ടപ്പോഴാണ് ലേബര്‍ എംപിമാരുടെ പിന്തുണയോടെ തെരേസ മേയ് സര്‍ക്കാര്‍ വിജയം രുചിപ്പിച്ചത്.
വിമത നീക്കം ശക്തമാകുകയും വോട്ടിംഗില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയും ചെയ്താല്‍ തെരേസാ മേയ് അവിശ്വാസം തേടേണ്ടിവരുമെന്ന് ടോറി ചീഫ് വിപ്പ് ജൂലിയന്‍ സ്മിത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനാല്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു വോട്ടെടുപ്പ്. ലേബര്‍ എംപിമാരായ ഫ്രാങ്ക് ഫീല്‍ഡ്, കേറ്റ് ഹോയ്, ജോണ്‍ മാന്‍, ഗ്രഹാം സ്ട്രിങ്ര്‍, കെല്‍വിന്‍ ഹോപ്കിന്‍സ് തുടങ്ങിയവരാണ് മെയോടൊപ്പം നിന്ന ലേബര്‍ എംപിമാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല