സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് വീണ്ടും ത്രിശങ്കുവില്‍; തെരേസ മേയും പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിനും തമ്മിലുള്ള ചര്‍ച്ച പരാജയപ്പെട്ടു. ബ്രെക്‌സിറ്റ് വിഷയത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിനും തമ്മില്‍ നടത്തിയ ചര്‍ച്ച ധാരണയിലെത്താതെ പിരിഞ്ഞു. മേയുടെ സര്‍ക്കാര്‍ ദുര്‍ബലമാണെന്ന ആരോപണവുമായി ജെറമി കോര്‍ബിന്‍ തന്നെയണ് ചര്‍ച്ച പരാജയപ്പെട്ടതായി പ്രഖ്യാപിച്ചത്.
ബ്രെക്‌സിറ്റ് കരാറിനു പിന്തുണതേടിയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ജറമി കോര്‍മിനുമായി കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ ആറാഴ്ചയായി നടത്തിയ സമവായ ശ്രമങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില് ചര്‍ച്ചകള്‍ അവസാനിപ്പി്കകുകയാണെന്ന് ജെറമി കോര്‍ബിന്‍ പറഞ്ഞു.
ബ്രിട്ടീഷ് പാര്‍ലമെന്റ് മൂന്നുതവണ തള്ളിയ മേയുടെ ബ്രെക്‌സിറ്റ് കരാര്‍ പുതുക്കി വീണ്ടും അടുത്ത മാസം അവതരിപ്പിക്കാനാണ് ശ്രമം. കരാര്‍ പാസായാല്‍ രാജി വയ്ക്കുമെന്ന് തെരേസാ മേ പറഞ്ഞിട്ടുണ്ട്. സ്വന്തം പാര്‍ട്ടിയില്‍ ബ്രെക്‌സിറ്റ് വിഷയത്തില്‍ ഒറ്റപ്പെട്ടു നില്‍ക്കുകയാണ് മേ. മേക്കു മുമ്പില്‍ ഇനി രാജി മാത്രമേ പോംവഴിയുള്ളൂ എന്നു വന്നതോടെ പ്രധാനമന്ത്രി പദത്തിനു വേണ്ടി കാബിനറ്റു മന്ത്രിമാര്‍ ചരടുവലി തുടങ്ങിക്കഴിഞ്ഞു. മേ രാജി വച്ചാല്‍ പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കുമെന്ന് മുന്‍ കാബിനറ്റ് മന്ത്രി ബോറീസ് ജോണ്‍സണ്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല