സ്വന്തം ലേഖകന്‍: ബ്രെക്സിറ്റിനു ശേഷം കുടിയേറ്റ നയത്തില്‍ യോഗ്യത പ്രധാന മാനദണ്ഡമാക്കുമെന്ന് തെരേസാ മേ; തന്റെ ബ്രെക്സിറ്റ് നയരേഖ കിട്ടാവുന്നതില്‍ ഏറ്റവും മെച്ചം; നടപടികള്‍ 2022 മുമ്പ് പൂര്‍ത്തിയാക്കുമെന്നും പ്രഖ്യാപനം. ബ്രെക്സിറ്റ് നടപ്പായശേഷം രൂപീകരിക്കുന്ന കുടിയേറ്റ നയത്തില്‍ ക്വോട്ടാ സമ്പ്രദായം ഒഴിവാക്കുമെന്നും യോഗ്യതയ്ക്കും കഴിവിനും പ്രാധാന്യം നല്‍കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ. പുതിയ നയം ഇന്ത്യയില്‍നിന്നു കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്കു ഗുണകര മാകും.
ഡല്‍ഹിയില്‍നിന്നുള്ള സോഫ്റ്റ്വെയര് ഡെവലപ്പര്‍മാരെയും സിഡ്നിയില്‍ നിന്നുള്ള എന്ജിനീയര്മാരെയും മറികടന്ന് യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളിലെ അംഗങ്ങള്‍ക്ക് പ്രത്യേക ക്വോട്ട നല്‍കില്ല. ബ്രെക്സിറ്റ് നടപ്പായാല്‍ രാജ്യത്ത് ആരു വരണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം സര്‍ക്കാരിനായിരിക്കും. യോഗ്യതയില്ലെങ്കിലും യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍ക്കു മുന്‍ഗണന നല്കുന്ന പതിവ് അവസാനിപ്പിക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രിയുടെ യോഗത്തില്‍ അവര്‍ പറഞ്ഞു.
ഇതിനിടെ ബ്രെക്സിറ്റ് ചര്‍ച്ചകള്‍ക്കായി തെരേസാ മേ ഇന്നു ബ്രസല്‍സിലേക്ക് പോകും. ബ്രെക്സിറ്റ് കരടു രേഖ സംബന്ധിച്ച ഭിന്നതയുടെ പേരില്‍ അവര്‍ക്കെതിരേ അവിശ്വാസത്തിനു നീക്കമുണ്ടെങ്കിലും ആവശ്യത്തിന് എംപിമാരുടെ പിന്തുണ കിട്ടിയിട്ടില്ലെന്നാണു റിപ്പോര്‍ട്ട്.
അതിനിടെ താന്‍ മുന്നോട്ട് വെയ്ക്കുന്ന ബ്രക്സിറ്റ് കരാറിലും മികച്ചതൊന്നും തല്ക്കാലം ബ്രിട്ടന് കിട്ടാനില്ലെന്ന വാദം ഒരുവട്ടം കൂടി ആവര്‍ത്തിച്ച് തെരേസ മേയ് ബിസിനസ്സ് നേതാക്കള്‍ക്ക് മുന്നിലെത്തി. യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള സ്വതന്ത്ര കുടിയേറ്റത്തെ ഒഴിവാക്കുന്നത് മുതല്‍ സ്വതന്ത്ര വ്യാപാര കരാറുകള്‍ നേടാനും, 2022ലെ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ട്രാന്സിഷന് കാലാവധി പൂര്‍ത്തിയാകാനും വഴിയൊരുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല