കള്ളന്‍ കപ്പലില്‍ തന്നെയെന്നു പറയുന്നത് പോലെയാണിപ്പോള്‍ ലണ്ടനിലെ കോടതിയുടെ അവസ്ഥ. 500 പൌണ്ട് കൊടുത്താല്‍ എത്ര അപകടകരമായ ട്രാഫിക് കേസാണെങ്കിലും അതില്‍ നിന്നും തടിയൂരി തരും കോടതിയിലെ ക്ലാര്‍ക്ക് തന്നെ! ദ സണ്‍ നടത്തിയ അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന അഴിമതി വിവരങ്ങള്‍ പുറത്തായിരിക്കുന്നത്. കോടതിയില്‍ എത്തുന്ന ട്രാഫിക് കേസുകളുടെ കുറ്റപത്രങ്ങള്‍ തുടച്ച് മായ്ച്ച് കോടതിയുടെ കണ്ണ് മറച്ച് പ്രതികളെ രക്ഷപ്പെടുത്തുന്ന മുനീര്‍ പട്ടേല്‍ എന്ന 21 കാരന്‍ ക്ലാര്‍ക്കാണ് ദ് സണ്‍ ഒരുക്കിയ കെണിയില്‍ കുടുങ്ങിയത്.
വളരെ കാലമായ് ഇയാള്‍ ഈ ‘ബിസിനസ്സില്‍’ ഏര്‍പ്പെട്ടിട്ടെന്നു കേസില്‍ നിന്നും തടിയൂരാനെന്ന വ്യാജേന ഇയാളുമായ് ബന്ധപ്പെട്ട ദ് സണ്‍ പ്രതിനിധിയോടു ഇയാള്‍ പറയുകയും ചെയ്തു. ട്രാഫിക് കേസുകള്‍ മാത്രമേ ഇങ്ങനെ കൈകാര്യം ചെയ്യുകയുള്ളൂ എന്ന് പറഞ്ഞ മുനീര്‍ പട്ടേല്‍ തന്റെ തിരിച്ചറിയല്‍ രേഖ വരെ കാണിച്ചിട്ടാണ് ദ് സണിന്റെ പ്രതിനിധിയുമായ് സംസാരിച്ചത്.
ലണ്ടനിലെ റെഡ്ബ്രിഡ്ജ് മജിസ്ട്രേട്ട് കോര്‍ട്ടില്‍ ഇത്തരം അഴിമതികള്‍ നടക്കുന്നുണ്ടെന്ന് ഒരു ഡ്രൈവര്‍ അറിയിച്ചതിനെ തുടര്‍ന്നു അമിതവേഗത്തില്‍ വാഹനമോടിച്ചതിന് പോലീസ് പിടിയിലായ ഒരാളെ മുന്‍ നിര്‍ത്തിയാണ് ദ് സണ്‍ അമീറുമായ് ബന്ധപ്പെട്ടത്. തുടര്‍ന്നു അമീര്‍ പട്ടേല്‍ ഈ കക്ഷിയെ ഫോണില്‍ വിളിക്കുകയും കേസില്‍ ഉള്‍പ്പെട്ട ഡ്രൈവര്‍ക്ക് 3 പോയന്റും പിഴയും കേസ് കോടതിയില്‍ എത്തിയാല്‍ കിട്ടുമെന്ന് അറിയിച്ചു, കേസില്‍ നിന്നും രക്ഷപ്പെടുത്താം അതിനായ് 500 പൌണ്ട് തന്നാല്‍ മതിയെനും പറഞ്ഞു.
ഈ കൈക്കൂലി വിവരങ്ങള്‍ പുറത്തായതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസം രാത്രി 21 , 30 വയസുള്ള രണ്ടു പേരെ പോലീസ് കസ്ട്ടടിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ ജോലിയില്‍ നിന്നും പുറത്താക്കിയതായും അധികൃതര്‍ അറിയിച്ചു. എന്തായാലും നൂറ് കണക്കിന് പ്രതികളെ ഇത്തരത്തില്‍ കോടതിയുടെ കണ്ണ് വെട്ടിച്ച് രക്ഷപ്പെടുത്തിയിട്ടുണ്ടെന്നു ഉറപ്പാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല