വിദേശികളെക്കുറിച്ച് ഇന്ത്യക്കാര് പൊതുവേയും മലയാളികള്‍ പ്രത്യേകിച്ചും പറയാറുള്ള ചില തമാശകളുണ്ട്. വ്യത്യസ്തരാകാന്‍വേണ്ടി എന്ത് കോപ്രായവും കാണിക്കുന്നവരാണ് വിദേശികളെന്നാണ് പ്രധാനമായും പറയുന്ന തമാശ. ആകാശത്ത് വിവാഹം, ബലൂണില്‍ ആദ്യരാത്രി, ബഹിരാകാശത്തേക്ക് വിനോദയാത്ര എന്നിങ്ങനെ വൈവിധ്യങ്ങളുടെ ലോകമാണ് വിദേശികളുടേത് എന്ന് പറഞ്ഞാലും തെറ്റില്ലതന്നെ.
എന്തായാലും ശ്രദ്ധനേടാനുള്ള വിദേശികളുടെ കഥകള്‍ക്ക് പുതിയ ഉദാഹരണം പുറത്തുവന്നിട്ടുണ്ട്. കാര്യം വേറൊന്നുമല്ല. എലെന ഡി ആഞ്ജലീസ് വിവാഹിതയായപ്പോള്‍ അത് നാട്ടുകാര്‍ക്ക് പണിയായെന്ന് പറഞ്ഞാല്‍ മതിയല്ലോ? മൂന്ന് കിലോമീറ്റര്‍ നീളമാണ് എലെനയുടെ ശിരോവസ്ത്രത്തിന്റെ നീളം. കാറില്‍ പോകുന്ന വധുവിന്റെ മൂന്ന് കിലോമീറ്റര്‍ പുറകിലായി ശിരോവസ്ത്രവും പിടിച്ചുകൊണ്ട് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും നടക്കുകയാണ്.
ഗിന്നസ് ബുക്കിലും മറ്റും കയറി പറ്റുകയെന്ന ലക്ഷ്യമാണ് പലപ്പോഴും ഇത്തരത്തിലുള്ള സാഹസങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. പിന്നെ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവത്തെ അവിസ്മരണീയമാക്കുകയെന്ന മോഹവും ഇതിന് പിന്നില്‍ കാണും. എന്തായാലും എലെനയുടെ വിവാഹം നാടിനും നാട്ടുകാര്‍ക്കും എന്നെന്നും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന ഒന്നായി മാറിയെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. എലെന കാറില്‍ പള്ളിയിലേക്ക് യാത്രയായി. മൂന്നുകിലോമീറ്ററോളമുള്ള ശിരോവസ്ത്രവും പിടിച്ചുകൊണ്ട് നൂറുകണക്കിന് ആളുകള്‍ പതുക്കെ പള്ളിയിലേക്കെത്തി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല