സ്‌പെയിനില്‍നിന്ന് വന്ന വിമാനത്തില്‍ സംശയകരമായ വസ്തു കണ്ടെനിയാഴ്ച്ച വൈകിട്ട് നടന്ന സംഭവത്തെ തുടര്‍ന്ന് ബ്രിസ്റ്റള്‍ വിമാനത്താവളത്തിലേത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. ശക്ക് വന്ന എല്ലാ വിമാനങ്ങളും വഴിമാറ്റി വിട്ടു. സ്‌പെയിനില്‍നിന്ന് വന്ന വിമാനത്തിലെ എല്ലാ യാത്രക്കാരെയും ഒഴിപ്പിച്ച ശേഷം വിമാനത്തില്‍ ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെ പരിശോധന നടത്തി.
റയന്‍എയര്‍ വിമാനത്തിലാണ് സംശയകരമായ വസ്തു കണ്ടെത്തിയതെന്ന് ബ്രിസ്റ്റള്‍ എയര്‍പോര്‍ട്ട് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പരിശോധനകള്‍ പൂര്‍ത്തിയായ മുറയ്ക്ക് വിമാനത്താവളം വീണ്ടും തുറന്നിട്ടുണ്ട്. എന്നാല്‍, വിമാനങ്ങള്‍ ഇനിയും വൈകാനാണ് സാധ്യത. ഇന്നലെ വൈകിട്ട് മുതല്‍ ഷെഡ്യൂള്‍ തെറ്റിയ വിമാനങ്ങള്‍ക്ക് പുതിയ സമയക്രമം നിശ്ചയിച്ച് പറക്കണം. ഈ കാലതാമസം കൊണ്ടാണ് ഇന്ന് രാവിലെയും വിമാനങ്ങള്‍ വൈകിയേക്കാം എന്ന മുന്നറിയിപ്പ് അധികൃതര്‍ നല്‍കാന്‍ കാരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല