യുകെയിലെ മുഴുവന്‍ മലയാളി കാത്തോലിക്ക സമൂഹങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് രണ്ടാമത് ബ്രിസ്‌റ്റോള്‍ ബൈബിള്‍ കലോത്സവം 2012 ഒക്ടോബര്‍ 27ന് തീയതി ശനിയാഴ്ച അരങ്ങേറുന്നു. കലാ സാഹിത്യ രൂപങ്ങളിലൂടെ സുവിശേഷ പ്രഘോഷണം എന്ന ആശയവും കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരമായ കഴിവുകള്‍ സമൂഹമദ്ധ്യത്തില്‍ അവതരിപ്പിക്കുന്നതിനുള്ള അവസരവും സമന്വയിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ബൈബിള്‍ കലോത്സവം നടത്തുന്നത്.
ബ്രിസ്‌റ്റോളില്‍ മലയാളി കത്തോലിക്കാ സമൂഹം രൂപപ്പെട്ടതിന്റെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം നടത്തപ്പെട്ട പ്രഥമ ബൈബിള്‍ കലോത്സവത്തിന്റെ വിജയത്തെ തുടര്‍ന്നാണ് പുതുമകളോടെയും കൂടുതല്‍ സമൂഹങ്ങളുടെ പങ്കാളിത്തത്തോടെയും സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ച് രണ്ടാമത് ബ്രിസ്‌റ്റോള്‍ ബൈബിള്‍ കലോത്സവം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞവര്‍ഷം അവതരിപ്പിക്കപ്പെട്ട ബൈബിള്‍ ക്വിസ്, നൃത്തം, സംഗീതം, ബൈബിള്‍ റീഡിംഗ്, പ്രസംഗം, മോണോ ആക്ട്, ബൈബിള്‍ ദൃശ്യാവതരണം, ചിത്ര രചന, ഉപന്യാസം എന്നിവയ്ക്ക് പുറമെ ഉപകരണസംഗീത മത്സരത്തില്‍ കീബോര്‍ഡ്, ഗിറ്റാര്‍ എന്നിവയും ഉള്‍പ്പെടുത്തിയിരുന്നു. ബൈബിള്‍ വാര്‍ത്താ അവതരണമാണ് ഈ വര്‍ഷത്തെ ആകര്‍ഷകമായ മത്സരയിനം. ബൈബിള്‍ സംഭവങ്ങളെ ആസ്പദമാക്കി തയ്യാറാക്കുന്ന അഞ്ചു മിനിട്ട് ദൈര്‍ഘ്യമുള്ള ഒരു വാര്‍ത്താ ബുള്ളറ്റിന്‍ ക്രിയാത്മകമായി അവതരിപ്പിക്കുക എന്നുള്ളതാണ് ഈ മത്സരം കൊണ്ട് ഉദ്ദേശിക്കുന്നത്.
ബൈബിള്‍ കലോത്സവത്തിന് ക്ലിഫ്ടണ്‍ രൂപതാധ്യക്ഷന്‍ അഭി. ഡെക്ലന്‍ ലാങ് പിതാവിന്റെ അനുഗ്രഹാശിസ്സുകളോടെ ബ്രിസ്‌റ്റോളിലെ ഗ്രീന്‍വേ സെന്ററാണ് ഇത്തവണയും വേദിയാകുന്നത്. ഒക്ടോബര്‍ 27ന് രാവിലെ 10മണിക്ക് ക്ലിഫ്ടണ്‍ കത്തീഡ്രല്‍ വികാരി കാനന്‍ അലന്‍ ഫിന്‍ലി ഭദ്ര ദീപം കൊളുത്തി കലോത്സവം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 6 സ്‌റ്റേജുകളിലായി നടക്കുന്ന മത്സരങ്ങളില്‍ യുകെയിലെ വിവിധ ആരാധന സമൂഹങ്ങളില്‍ നിന്നെത്തുന്ന പ്രതിഭകള്‍ പങ്കെടുക്കും.
കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി എസ്ടിഎസ്എംസിസി ഡയറക്ടര്‍ ഫാ പോള്‍ വെട്ടിക്കാട്ടിന്റെയും ട്രസ്റ്റിമാരായ സ്റ്റാനി തുരുത്തേല്‍, റോസിലി സെബാസ്റ്റിയന്‍, കലോത്സവം മോര്‍ കമ്മിറ്റി അംഗങ്ങളായ ജോര്‍ഡ് സെബാസ്റ്റിയന്‍, ബിജു ജോസഫ്, മിനി സ്‌കറിയ, റോസി ബേസില്‍ എന്നിവരുടെയും നേതൃത്തില്‍ ഒരുക്കങ്ങള്‍ നടന്നു വരികയാണ്.
മത്സരയിനങ്ങള്‍, സമയക്രമം, രജിലസ്‌ട്രേഷന്‍ നിബന്ധനകള്‍ എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്
http://www.syromalabarchurchbristol.com/ എന്ന വെബ്ബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. പോള്‍ വെട്ടിക്കാട്ട്- 07450 243223 സ്റ്റാനി തുരുത്തേല്‍ – 07877613167 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല