മലയാളി ഉള്ളിടം മാവേലിനാടാക്കി മാറ്റിക്കൊണ്ട് ഓണാഘോഷങ്ങള്‍ അരങ്ങേറുമ്പോള്‍ സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ഓണാഘോഷം സെപ്റ്റംബര്‍ 14ന് ബ്രിസ്റ്റോളിലെ ട്രിനിറ്റി അക്കാഡമിയില്‍ സംഘടിപ്പിക്കുന്നു. പരിപാടികള്‍ പ്രൗഢഗംഭീരമാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. മേയര്‍ എമിറെറ്റസ് ടോം ആദിത്യ പരിപാടിയില്‍ മുഖ്യാതിഥിയാകും.
ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തിലാണ് സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ആഘോഷപരിപാടികള്‍ അരങ്ങേറുന്നത്. 14ന് രാവിലെ 9 മണിക്ക് അത്തപ്പൂക്കളം ഒരുക്കിക്കൊണ്ടാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുക. മനോഹരമായ പൂക്കളം ഒരുക്കുന്നതിന് പുറമെ വിഭവസമൃദ്ധമായ സദ്യയും, കലാപരിപാടികളും അരങ്ങേറും.
വൈകുന്നേരം 9 വരെ നീളുന്ന ഓണാഘോഷപരിപാടികളില്‍ വൈവിധ്യാത്മകമായ പരിപാടികളാണ് ഒരുക്കുന്നത്. 10.30ന് രുചികരമായ ഓണസദ്യയും, ഉച്ചയ്ക്ക് രണ്ട് മണിക്ക് ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷനിലെയും, യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരും അണിനിരക്കുന്ന കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും.
മെഗാ തിരുവാതിരകളി, ക്യൂട്ട് ക്യൂന്‍ കോണ്ടസ്റ്റ്, ക്യൂട്ട് മാവേലി കോണ്ടസ്റ്റ്, ശിങ്കാരിമേളം, ചെണ്ടമേളം ഫ്യൂഷന്‍, ഗാനമേള, ഫ്യൂഷന്‍ ഡാന്‍സ്, വാട്ടര്‍ ഡ്രം പെര്‍ഫോമന്‍സ്, വയലിന്‍, ഡിജെ, സിനിമാറ്റിക്, ക്ലാസിക്കല്‍ ഡാന്‍സ് എന്നിങ്ങനെ കലാപരിപാടികളുടെ പരമ്പര തന്നെ വേദിയില്‍ അരങ്ങേറുമെന്ന് സംഘാടകര്‍ വ്യക്തമാക്കി.
വേദി: ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാഡമി, തീയതി: സെപ്റ്റംബര്‍ 14
Report By Noychen Augustine
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല