ഡയമണ്ട് ജൂബിലി ആഘോഷങ്ങളിലെ നിറസാന്നിദ്ധ്യമായി നിന്ന് ജനങ്ങളുടെ മനം കവര്‍ന്ന ചാള്‍സ് രാജകുമാരന് ബ്രി്ട്ടന്റെ സമ്മാനം. പുതുതായി നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ രാജ്ഞിയുടെ അനന്തരാവകാശിയായി ചാള്‍സ് രാജകുമാരന്‍ എത്തണമെന്ന് ഭൂരിഭാഗം ബ്രട്ടീഷുകാരും ആവശ്യപ്പെട്ടു. നാല് ദിവസം രാജ്യത്തിന് അവധിനല്‍കികൊണ്ട് നടന്ന ഡയമണ്ട് ജൂബിലി ആഘോഷങ്ങള്‍ രാജകുമാരന്റെ ജനപ്രീതി ഉയര്‍്ത്തിയെന്നാണ് അഭിപ്രായ വോട്ടെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി നടന്ന കണ്‍സേര്‍ട്ടിന്റെ അവസാനം നടത്തിയ വികാര നിര്‍ഭരമായ പ്രസംഗമാണ് ചാള്‍സ് രാജകുമാരന്റെ ജനപ്രീതി ഉയര്‍ത്തിയത്. ഫിലിപ്പ് രാജാവിന്റെ അഭാവത്തില്‍ ചാള്‍സ് നടത്തിയ നന്ദി പ്രസംഗത്തില്‍ രാജ്ഞിയെ മമ്മിയെന്ന് വിളിച്ചാണ് അഭിസംബോധന ചെയ്തത്. രാജ്ഞിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കികൊണ്ടുളള പ്രസംഗം ജനങ്ങളുടെ ഹൃദയം കവര്‍ന്നെന്നാണ് സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
രാജ്ഞി അധികാരമൊഴിയുകയോ മരിക്കുകയോ ചെയ്താല്‍ കീരീടത്തിന് അവകാശിയാകുന്നത് വില്യം രാജകുമാരനാണ്. എന്നാല്‍ വില്യം രാജകുമാരനേക്കാള്‍ ചാള്‍സ് രാജകുമാരനാണ് രാജ്ഞിയുടെ അനന്തരാവകാശിയാകാന്‍ ഏറെ യോഗ്യനെന്നാണ് സര്‍വ്വേയില്‍ അധികം പേരും അഭിപ്രായപ്പെട്ടത്. ജനങ്ങളുടെ ഇടയില്‍ സ്വന്തം അഭിപ്രായം വ്യക്തമാക്കാന്‍ ചാള്‍സിന് ലഭിച്ച മികച്ച അവസരമായിരുന്നു ഡയമണ്ട് ജൂബിലി ആഘോഷങ്ങളെന്നും അത് അദ്ദേഹം ഫലപ്രദമായി വിനിയോഗിച്ചുവെന്നും കൊട്ടാരത്തിലെ ഒരംഗം വ്യക്തമാക്കി.
നാല് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു അഭിപ്രായ വോട്ടെടുപ്പില്‍ 44 ശതമാനം ആളുകള്‍ വില്യം രാജകുമാരനെ രാജാവായി തെരഞ്ഞെടുത്തിരുന്നു. 38 ശതമാനം പേരാണ് അന്ന് ചാള്‍സ് രാജകുമാരനെ അനന്താരാവകാശി ആക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പില്‍ ഫലം നേരെ മറിച്ചായി. 44 ശതമാനം ആളുകള്‍ ചാള്‍സിനേയും 38 ശതമാനം ആളുകള്‍ വില്യമിനേയും പിന്തുണച്ചു. ആദ്യമായിട്ടാണ് ഒരു അഭിപ്രായ വോട്ടെടുപ്പില്‍ ചാള്‍്‌സ് രാജകുമാരനെ രാജ്ഞിയുടെ അനന്തരവകാശിയാക്കണമെന്ന് ഭൂരിഭാഗം ജനങ്ങളും ആവശ്യപ്പെടുന്നത്.
ചാള്‍സ് രാജകുമാരന് അടുത്ത കാലത്തായി ജനങ്ങളുടെ ഇടയില്‍ സ്വീകാര്യത വര്‍ദ്ധിച്ചുവരുന്നുണ്ട്. ഡയാന രാജകുമാരിയുടെ മരണത്തോടെ ജനങ്ങള്‍ക്കിടയില്‍ നിറം മങ്ങിപ്പോയ ചാള്‍സ് രാജകുമാരന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കാന്‍ പുതിയ പത്‌നി കാമില്ലാ പാര്‍ക്കര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 2002ലെ ഗോള്‍ഡണ്‍ ജൂബിലി ആഘോഷസമയത്ത് കാമില്ല ചാള്‍സിന്റെ കാമുകിയായിരുന്നു. അന്ന് വെറും കാഴ്ചക്കാരി മാത്രമായിരുന്ന കാമില്ലയെ മൂ്ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചാള്‍സ് വിവാഹം ചെയ്യുന്നത്. ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ സമയത്ത് കാമില്ലയുടെ സാന്നിധ്യം രാജകുടുംബത്തിനൊപ്പം തന്നെയായിരുന്നുവെന്നത് അവരുടെ സ്വീകാര്യത വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല